---
title: "പേരാമ്പ്രയില്‍ ചിത്രരചന ശില്പശാലയുമായി ദ ക്യാമ്പ് ചിത്രകല കൂട്ടായ്മ "
english_title: "The Camp Painting Fellowship with a painting workshop in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38091/the-camp-painting-fellowship-with-a-painting-workshop-in-perambra"
published_at: "2022-04-18T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d137765c98_DRAW1.JPG"
keywords: []
---

# പേരാമ്പ്രയില്‍ ചിത്രരചന ശില്പശാലയുമായി ദ ക്യാമ്പ് ചിത്രകല കൂട്ടായ്മ 

> **Lead Summary:** **പേരാമ്പ്ര** : ദ ക്യാമ്പ് എന്ന ചിത്രകല കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ ചാര്‍ക്കോള്‍ ചിത്രരചന ശില്പശാല നടത്തി.

## Article Content

**പേരാമ്പ്ര** : ദ ക്യാമ്പ് എന്ന ചിത്രകല കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ക്യാമ്പ് ആര്‍ട്ട് ഗാലറിയില്‍ ചാര്‍ക്കോള്‍ ചിത്രരചന ശില്പശാല നടത്തി.

പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ കെ.സി. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് സെക്രട്ടറി കരുണാകരന്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ ശശി ഗായത്രി, പ്രഭാഷകനും അധ്യാപകനുമായ മോഹനന്‍ ചേനോളി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

കോഡിനേറ്റര്‍ ബഷീര്‍ ചിത്രകൂടം, കെ.സി. രാജീവന്‍ , ആര്‍.ബി. ശ്യാംകൃഷ്ണ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതില്‍പ്പരം കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു.

സമാപന ചടങ്ങില്‍ കാന്‍വാസ് ആര്‍ട്ട് ഇനിഷ്യേറ്റീവ് കേരളയുടെ അവാര്‍ഡ് ജേതാക്കളായ സി.കെ. കുമാരന്‍, കെ.സി.രാജീവന്‍, മേഖലയില്‍ വ്യത്യസ്ത പുരസ്‌കാരങ്ങള്‍ നേടിയ റെജി കുമാര്‍, സചിത്രന്‍ പേരാമ്പ്ര, ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ച ശില്പി രഞ്ജിത്ത് പട്ടാണി പാറ, എരി എന്ന നാടകത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ സജീവ് കീഴരിയൂര്‍ എന്നിവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി ദി ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38091/the-camp-painting-fellowship-with-a-painting-workshop-in-perambra)