---
title: "മാനവ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് കൊണ്ട് ഇഫ്താര്‍ സംഗമവുമായി മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ്"
english_title: "Maypayur Blooming Arts with Iftar Sangam spreading the message of human brotherhood"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38092/maypayur-blooming-arts-with-iftar-sangam-spreading-the-message-of-human-brotherhood"
published_at: "2022-04-18T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d13ceb6037_IFTHAR1.jpg"
keywords: []
---

# മാനവ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് കൊണ്ട് ഇഫ്താര്‍ സംഗമവുമായി മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സ്

> **Lead Summary:**  **മേപ്പയ്യൂര്‍** : മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് കൊണ്ട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

## Article Content

 **മേപ്പയ്യൂര്‍** : മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് കൊണ്ട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ മുഖ്യാതിഥിയായിരുന്നു. എന്‍.കെ. ബഷീര്‍ ഫൈസി ഇഫ്താര്‍ സന്ദേശം കൈമാറി.

ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍,  പി. പ്രശാന്ത്, ലൈബ്രറി സെക്രട്ടറി കെ. ശ്രീധരന്‍, കെ.പി. രാമചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.

ബ്ലൂമിംഗ് അംഗങ്ങള്‍, യുവജനവേദി അംഗങ്ങള്‍, വനിതാവേദി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ അമ്പതിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്‌മാന്‍ സ്വാഗതവും, എം.കെ.കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38092/maypayur-blooming-arts-with-iftar-sangam-spreading-the-message-of-human-brotherhood)