---
title: "ജാനകിവയലിലെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കണം: ആർജെഡി ധർണ നടത്തി"
english_title: "RJD Protest at Changaroth Village Office Demanding Patta for Janakivayal Families"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380947/rjd-protest-changaroth-demanding-patta-janaki-vayal"
published_at: "2026-09-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99135e9e03e_LAILA_1.JPG"
keywords: ["RJD", "Changaroth", "Janakivayal", "Patta Issue", "Dharna"]
---

# ജാനകിവയലിലെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കണം: ആർജെഡി ധർണ നടത്തി

> **Lead Summary:** **ചങ്ങരോത്ത്: **ജാനകിവയലില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ചങ്ങരോത്ത് വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി. 

## Article Content

**ചങ്ങരോത്ത്: **ജാനകിവയലില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ചങ്ങരോത്ത് വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി. 

ധര്‍ണ സമരം ആര്‍ജെഡി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. രാജീവന്‍ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. 40 വര്‍ഷത്തിലധികമായി ജാനകിവയലില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഒഴിവാക്കി പുതിയ ലിസ്റ്റ് തയ്യാറാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്നും, താമസക്കാരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മറ്റ് മാനദണ്ഡങ്ങള്‍ ഒന്നും പരിഗണിക്കാതെ പട്ടയം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി. രാമനാരായണന്റെ അധ്യക്ഷത വഹിച്ചു. കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി വത്സന്‍ എടക്കോടന്‍, സി.ഡി. പ്രകാശ്, അഷ്‌റഫ് വള്ളോട്ട്, കല്ലോട്ട് ഗോപാലന്‍, കെ.പി. രവീന്ദ്രന്‍, എന്‍.എം. അഷ്‌റഫ്, സി.ഡി. ബിജു, നിഷാദ് പൊന്നംകണ്ടി, കെ.കെ. പ്രേമന്‍, ബാലകൃഷ്ണന്‍ കിടാവ്, ലത്തീഫ് വെള്ളിലോട്ട്, എ.കെ.അഭിലാഷ്, വി.എന്‍. മോഹനന്‍, ഡാനിഷ് കൊമ്മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പി.സി. സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് രമണി ചാത്തോത്ത് നന്ദിയും പറഞ്ഞു. എന്‍.പി. ബാലന്‍, ദിവ്യ അനൂപ്, ടി.വി ഷര്‍മിള, ജിജില ദിനേശ്, എന്‍.സി ലീല, ലക്ഷ്മി പന്തിരിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.   

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380947/rjd-protest-changaroth-demanding-patta-janaki-vayal)