---
title: "ഏകരൂല്‍ ഡീന സ്റ്റുഡിയോ ഉടമ ഫോട്ടോഗ്രാഫര്‍ റഫീഖ് ഏകരൂല്‍ അന്തരിച്ചു"
english_title: "Ekarool Photographer Rafeeq Ekarool 52 Owner of Deena Studio Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380969/photographer-rafeeq-ekarool-passes-away-deena-studio"
published_at: "2026-09-03T13:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a992d7d2741c_Untitled-1_copy.JPG"
keywords: ["Rafeeq Ekarool", "Ekarool", "Photographer", "Deena Studio"]
---

# ഏകരൂല്‍ ഡീന സ്റ്റുഡിയോ ഉടമ ഫോട്ടോഗ്രാഫര്‍ റഫീഖ് ഏകരൂല്‍ അന്തരിച്ചു

> **Lead Summary:** **ഏകരൂല്‍: **ഏകരൂലിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ഏകരൂല്‍ ഡീന സ്റ്റുഡിയോ ഉടമ റഫീഖ് ഏകരൂല്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് ഏകരൂല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

## Article Content

**ഏകരൂല്‍: **ഏകരൂലിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ ഏകരൂല്‍ ഡീന സ്റ്റുഡിയോ ഉടമ റഫീഖ് ഏകരൂല്‍ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് ഏകരൂല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയായ എ.കെ.പി.എയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുന്‍ ജില്ലാ സെക്രട്ടറിയും ഏകരൂല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 

സ്ട്രോക്ക് സംഭവിച്ചതിനെതുടര്‍ന്ന് മുക്കത്ത് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് 5 മണിക്ക് ഏകരൂല്‍ അങ്ങാടിയില്‍ അനുശോചന യോഗം ഉണ്ടായിരിക്കും. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380969/photographer-rafeeq-ekarool-passes-away-deena-studio)