---
title: "ചെറുവണ്ണൂരിൽ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Parents Awareness Program Organized at Cheruvannur Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381070/parents-awareness-program-cheruvannur-panchayat"
published_at: "2026-09-04T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a5814712a8_LAILA_1.JPG"
keywords: ["Cheruvannur", "Parents Awareness", "Jagratha Samithi", "Child Protection"]
---

# ചെറുവണ്ണൂരിൽ രക്ഷാകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ജാഗ്രതാ സമിതിയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് രക്ഷാകര്‍തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ജാഗ്രതാ സമിതിയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് രക്ഷാകര്‍തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

 ഗ്രാമപഞ്ചായത്ത് അംഗം നിഷ മലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ എ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഐ.സി.ഡി.എസിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ സോണി പി.പി. രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

കുട്ടികളുടെ സംരക്ഷണം, മാനസികാരോഗ്യം, രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെ കുറിച്ച് അവര്‍ വിശദമായി ക്ലാസെടുത്തു. ചടങ്ങില്‍ ബ്ലോക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അന്‍സില, വാര്‍ഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അസ്ന ഇ. സ്വാഗതം പറഞ്ഞ ചടങ്ങിന് വാര്‍ഡ് ആശാ വര്‍ക്കര്‍ കൃഷ്ണവേണി നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381070/parents-awareness-program-cheruvannur-panchayat)