---
title: "ചെമ്പ്ര കോടേരിച്ചാലില്‍ തെരുവുനായ ആക്രമണം; രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു"
english_title: "Stray Dog Attack at Chembra Koterichal Perambra Several Injured Including Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381079/stray-dog-attack-chembra-koterichal-perambra-students-injured"
published_at: "2026-09-04T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a5dbe415bd_dog.JPG"
keywords: ["Perambra News", "Chembra News", "Stray Dog Attack", "Koterichal"]
---

# ചെമ്പ്ര കോടേരിച്ചാലില്‍ തെരുവുനായ ആക്രമണം; രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു

> **Lead Summary:** ചെമ്പ്ര: കോടേരിച്ചാലില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവുനായ പരിഭ്രാന്തി പരത്തി ആക്രമണം നടത്തിയത്.

## Article Content

ചെമ്പ്ര: കോടേരിച്ചാലില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവുനായ പരിഭ്രാന്തി പരത്തി ആക്രമണം നടത്തിയത്.

റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും നേരെ നായ പാഞ്ഞടുക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കും ഐടി വിദ്യാര്‍ത്ഥിക്കുമാണ് കടിയേറ്റതെന്നാണ് ലഭിച്ച വിവരം. തുടര്‍ന്ന് രാത്രി 8 മണിയോടുകൂടി ഇരൂക്കുന്നുമ്മല്‍ നിജീഷിനും നായയുടെ കടിയേറ്റു.

പരിക്കേറ്റവരെ ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സ്‌കൂള്‍ കുട്ടികള്‍ കൂടുതലായി സഞ്ചരിക്കുന്ന വഴിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381079/stray-dog-attack-chembra-koterichal-perambra-students-injured)