---
title: "പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ ബിരുദ സീറ്റൊഴിവ്; എസ്.സി/എസ്.ടി വിഭാഗത്തിന് അവസരം"
english_title: "Dignity College Perambra Degree Seat Vacancy For SC ST Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381086/dignity-college-perambra-degree-seat-vacancy-sc-st"
published_at: "2026-09-04T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a68d852c67_LAILA_1.JPG"
keywords: ["Dignity College Perambra", "Degree Admission", "SC ST Vacancy", "BCom BBA BA BSc"]
---

# പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ ബിരുദ സീറ്റൊഴിവ്; എസ്.സി/എസ്.ടി വിഭാഗത്തിന് അവസരം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജില്‍ വിവിധ ബിരുദ പ്രോഗ്രാമുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജില്‍ വിവിധ ബിരുദ പ്രോഗ്രാമുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

പ്രവേശനം ആഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ 05/09/2026 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാളിന് മുന്നില്‍ ഹാജരാകേണ്ടതാണ്.

ഒഴിവുള്ള പ്രോഗ്രാമുകള്‍: ബി.കോം ഫിനാന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്‌സ്, ബി.എസ്.സി സൈക്കോളജി എന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. 

സംവരണ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവേശനത്തിന് എത്തുമ്പോള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അസല്‍ രേഖകള്‍ കൈവശം കരുതേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7740888000 

പ്രിന്‍സിപ്പാള്‍, ഡിഗ്‌നിറ്റി കോളേജ്, പേരാമ്പ്ര.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381086/dignity-college-perambra-degree-seat-vacancy-sc-st)