---
title: "പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതിയ നടപ്പന്തല്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തു"
english_title: "New Nadapanthal Dedicated at Palayad Sreekrishna Temple Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381104/palayad-sreekrishna-temple-new-nadapanthal-dedicated"
published_at: "2026-09-04T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a878375bbe_LAILA_1.JPG"
keywords: ["Palayad Sreekrishna Temple", "Perambra Temple", "Nadapanthal Dedication"]
---

# പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതിയ നടപ്പന്തല്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തു

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി പണി കഴിപ്പിച്ച നടപ്പന്തല്‍ കല്ല് പാകല്‍ പ്രവൃത്തിക്ക് ശേഷം ഭക്തര്‍ക്കായി തുറന്നുകൊടുത്തു.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്രയിലെ പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി പണി കഴിപ്പിച്ച നടപ്പന്തല്‍ കല്ല് പാകല്‍ പ്രവൃത്തിക്ക് ശേഷം ഭക്തര്‍ക്കായി തുറന്നുകൊടുത്തു.

ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് നടപ്പന്തല്‍ സമര്‍പ്പണ ചടങ്ങ് നടന്നത്. ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

പുതിയ നടപ്പന്തലില്‍ കല്ല് പാകല്‍ പൂര്‍ത്തിയാക്കിയതോടെ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ സാധിക്കും. മഴക്കാലത്തും വെയിലത്തും ഭക്തര്‍ക്ക് വിശ്രമിക്കാനും ഇത് ഏറെ സഹായകമാകും. 

സെക്രട്ടറി ഇ.ജി. വിജയകുമാര്‍, ഷജിത്ത് കുമാര്‍, വി.പി. ഉണ്ണികൃഷ്ണന്‍, പ്രകാശ് കെ. പണിക്കര്‍, എ.കെ. രാജീവന്‍, ശോഭ ബാലകൃഷ്ണന്‍, കെ.സി രമ്യ, പി.കെ. ചന്ദ്രന്‍, ബാബു കാളംകുളം, മധു പാറച്ചോട്ടില്‍, വി.ഡി. പ്രേമരാജന്‍, പി.കെ. ദീപേഷ്, മല്ലിക വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381104/palayad-sreekrishna-temple-new-nadapanthal-dedicated)