---
title: "പേരാമ്പ്ര വനിതാ ഹോസ്റ്റലില്‍ വനിതാ മേട്രണ്‍ നിയമനം; അഭിമുഖം സെപ്റ്റംബര്‍ 10 ന്"
english_title: "Female Matron Recruitment at Perambra Womens Hostel Interview on September 10"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381108/perambra-womens-hostel-female-matron-recruitment-interview-september-10"
published_at: "2026-09-04T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a915d56017_bbbbbbb.JPG"
keywords: ["Perambra News", "Job Vacancy", "Female Matron Job", "Perambra Womens Hostel"]
---

# പേരാമ്പ്ര വനിതാ ഹോസ്റ്റലില്‍ വനിതാ മേട്രണ്‍ നിയമനം; അഭിമുഖം സെപ്റ്റംബര്‍ 10 ന്

> **Lead Summary:** പേരാമ്പ്ര: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് വനിതാ മേട്രണെ നിയമിക്കുന്നു. തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 10 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ വെച്ച് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

## Article Content

പേരാമ്പ്ര: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് വനിതാ മേട്രണെ നിയമിക്കുന്നു. തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 10 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ വെച്ച് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

യോഗ്യത: അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. പ്രായപരിധി 45 വയസ്സിനും 65 വയസ്സിനും ഇടയിലായിരിക്കണം. അപേക്ഷകര്‍ നിര്‍ബന്ധമായും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അഭിമുഖത്തിന് എത്തുന്നവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്. ഹോസ്റ്റലിന്റെ നടത്തിപ്പിനും അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും പരിചയസമ്പന്നരായ വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9048146400.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381108/perambra-womens-hostel-female-matron-recruitment-interview-september-10)