---
title: "രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കി നാടിന്റെ രക്ഷാ സേന"
english_title: "Vadakara Fire Force Honors Chaniyamkadavu Rescue Heroes Nithin and Prajeesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381136/chaniyamkadavu-rescue-heroes-honored-vadakara-fire-station"
published_at: "2026-09-04T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ac6eaf0899_kkkkkkkkkkkkkk.JPG"
keywords: ["Chaniyamkadavu rescue", "Vadakara Fire Station", "Perambra news", "Fire and Rescue Kerala", "Chaniyamkadavu bridge accident"]
---

# രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കി നാടിന്റെ രക്ഷാ സേന

> **Lead Summary:** പേരാമ്പ്ര: കഴിഞ്ഞ ദിവസം ചാനിയംകടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ പേരാമ്പ്ര സ്വദേശി പരപ്പില്‍ ഷൈജലിനെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പുഴയില്‍ ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ച ധീരരായ യുവാക്കളെ ആദരിച്ചു. ചാനിയംകടവ് സ്വദേശികളായ നിധിന്‍ എന്ന ഉണ്ണി, പ്രജീഷ് നിടുംകുനി എന്നിവരെയാണ് നാടിന്റെ അഭിമാനമായ രക്ഷാസേന ആദരിച്ചത്.

## Article Content

പേരാമ്പ്ര: കഴിഞ്ഞ ദിവസം ചാനിയംകടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ പേരാമ്പ്ര സ്വദേശി പരപ്പില്‍ ഷൈജലിനെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പുഴയില്‍ ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ച ധീരരായ യുവാക്കളെ ആദരിച്ചു. ചാനിയംകടവ് സ്വദേശികളായ നിധിന്‍ എന്ന ഉണ്ണി, പ്രജീഷ് നിടുംകുനി എന്നിവരെയാണ് നാടിന്റെ അഭിമാനമായ രക്ഷാസേന ആദരിച്ചത്.

വടകര ഫയര്‍ സ്റ്റേഷന്‍ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. വടകര ഫയര്‍ സ്റ്റേഷന്‍ ഓഫീസറും കോഴിക്കോട് ജില്ലാ ജലരക്ഷാ സ്‌കൂബ ടീം ലീഡറുമായ വാസത്ത് ചെയച്ചന്‍കണ്ടി പൊന്നാടയും മൊമെന്റോയും നല്‍കിയാണ് ഇരുവരെയും ആദരിച്ചത്.

പാലത്തിന് മുകളില്‍ നിന്ന് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് അരയില്‍ കയര്‍ കെട്ടി, ഒറ്റ ചാട്ടത്തില്‍ തന്നെ പുഴയില്‍ മുങ്ങി ഷൈജലിനെ കരയ്ക്ക് എത്തിക്കാന്‍ നിധിന്‍ നടത്തിയ ധീരമായ ശ്രമത്തെ സ്റ്റേഷന്‍ ഓഫീസര്‍ പ്രത്യേകം അഭിനന്ദിച്ചു. അപകടം നടന്ന് ആദ്യ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും രക്ഷാപ്രവര്‍ത്തകരായി മാറിയെങ്കിലും ഷൈജലിന്റെ ജീവന്‍ രക്ഷിക്കാനായില്ല എന്നതില്‍ ചടങ്ങില്‍ ദുഃഖം രേഖപ്പെടുത്തി.

ചടങ്ങില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ് ഒ, ഫയര്‍മാന്‍മാരായ ഷിജു കെ എം, പി കെ ജെയ്‌സല്‍, ഷിജു ടി പി, അനന്തു കൃഷ്ണ, രതീഷ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ വിജേഷ് പി കെ, അബ്ദുല്‍ റഹീം, ശ്രീജിത്ത് പി, വിജേഷ് എം ടി കെ, ദീപ, രഘുനാഥ് വി എന്നിവരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381136/chaniyamkadavu-rescue-heroes-honored-vadakara-fire-station)