---
title: "അധ്യാപക ദിനത്തെ വരവേറ്റ് നടുവണ്ണൂര്‍ ജിഎംഎല്‍പി സ്‌കൂള്‍"
english_title: "Teachers Day Celebration GM LP School Naduvannur Interview with Retired Teacher"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381206/teachers-day-gmlp-school-naduvannur-interview-abu-backer-master"
published_at: "2026-09-05T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bb8fc822bc_hy.JPG"
keywords: ["Naduvannur News", "GM LP School Naduvannur", "Teachers Day", "T Aboobacker Master"]
---

# അധ്യാപക ദിനത്തെ വരവേറ്റ് നടുവണ്ണൂര്‍ ജിഎംഎല്‍പി സ്‌കൂള്‍

> **Lead Summary:** **നടുവണ്ണൂര്‍:** അധ്യാപക ദിനത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ ജിഎംഎല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ മുതിര്‍ന്ന അധ്യാപകനും റിട്ടയേര്‍ഡ് എ.ഇ.ഒ യുമായ ടി. അബൂബക്കറെ വിദ്യാര്‍ത്ഥികള്‍ അഭിമുഖം നടത്തി.

## Article Content

**നടുവണ്ണൂര്‍:** അധ്യാപക ദിനത്തിന്റെ ഭാഗമായി നടുവണ്ണൂര്‍ ജിഎംഎല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ മുതിര്‍ന്ന അധ്യാപകനും റിട്ടയേര്‍ഡ് എ.ഇ.ഒ യുമായ ടി. അബൂബക്കറെ വിദ്യാര്‍ത്ഥികള്‍ അഭിമുഖം നടത്തി.

അധ്യാപന ജീവിതത്തിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍, അധ്യാപനത്തെ മറ്റ് ജോലികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍, പഴയകാല വിദ്യാലയങ്ങളുടെ ഓര്‍മകള്‍, തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു.

അധ്യാപനത്തിന്റെയും അറിവിന്റെയും മഹത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഏറെ കൗതുകത്തോടെയാണ് കുട്ടികള്‍ ശ്രവിച്ചത്. അദ്ദേഹത്തിന്റെ ആഴമുള്ള അറിവും പരിചയസമ്പന്നതയും കുട്ടികള്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന മികച്ച അനുഭവമായി മാറി.

പഴയകാലത്തെ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തെക്കുറിച്ചും ഇന്നത്തെ വിദ്യാഭ്യാസ രീതികളെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വിനീഷ് കൊയക്കാട് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സി.പി ഹൃദ്യ, വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ കെ ഷൈജു, അധ്യാപകരായ കെ മുബീര്‍, എ ശില്പ, പി.എം വിജില, പി റസിയ, യു.കെ അസ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381206/teachers-day-gmlp-school-naduvannur-interview-abu-backer-master)