---
title: "ജിഎച്ച്എസ് വെങ്ങപ്പറ്റയില്‍ അധ്യാപക ദിനാചരണം; പിടിഎ അധ്യാപകരെ ആദരിച്ചു"
english_title: "Teachers Day Celebration GHS Vengappatta PTA Honors Teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381246/ghs-vengappatta-teachers-day-pta-honors-teachers"
published_at: "2026-09-05T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bfa60c1f8b_tee.JPG"
keywords: ["Vengappatta News", "GHS Vengappatta", "Teachers Day Celebration"]
---

# ജിഎച്ച്എസ് വെങ്ങപ്പറ്റയില്‍ അധ്യാപക ദിനാചരണം; പിടിഎ അധ്യാപകരെ ആദരിച്ചു

> **Lead Summary:** വെങ്ങപ്പറ്റ: ജിഎച്ച്എസ് വെങ്ങപ്പറ്റയില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകരുടെ സേവനങ്ങളെ സ്മരിച്ചു കൊണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

വെങ്ങപ്പറ്റ: ജിഎച്ച്എസ് വെങ്ങപ്പറ്റയില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകരുടെ സേവനങ്ങളെ സ്മരിച്ചു കൊണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

വാര്‍ഡ് അംഗം ധന്യ രമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ സമൂഹത്തിനോടുള്ള പ്രതിബദ്ധതയും കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കും എത്രത്തോളം വലുതാണെന്ന് അവര്‍ പറഞ്ഞു.

ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം. രജീഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്‍മാന്‍ പി. സന്തോഷ്, അധ്യാപകരായ അനുപമ, കെ ജസ് ല, അന്‍സിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജീവിതത്തെക്കുറിച്ചും അവര്‍ കുട്ടികളുമായി സംവദിച്ചു.

തുടര്‍ന്ന് സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും പിടിഎയുടെ ഉപഹാരം നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് ആശംസാ കാര്‍ഡുകളും നല്‍കി. സ്‌കൂള്‍ ലീഡര്‍മാരും വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381246/ghs-vengappatta-teachers-day-pta-honors-teachers)