---
title: "മഹാത്മാ അയ്യങ്കാളി - ശ്രീനാരായണഗുരു ജന്മദിനാഘോഷം; കൊയിലാണ്ടി താലൂക്ക് എസ്.സി, എസ്.ടി കോഡിനേഷന്‍ കമ്മിറ്റിയുടെ നറുക്കെടുപ്പ് പദ്ധതി പൂര്‍ത്തിയാക്കി"
english_title: "Koyilandy Taluk SC ST Coordination Committee Lottery Draw Completed at Daya Auditorium Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381353/koyilandy-taluk-sc-st-committee-lottery-draw-daya-auditorium-perambra"
published_at: "2026-09-06T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d20aa2ff49_hu.JPG"
keywords: ["Koyilandy News", "Perambra News", "SC ST Coordination Committee", "Daya Auditorium"]
---

# മഹാത്മാ അയ്യങ്കാളി - ശ്രീനാരായണഗുരു ജന്മദിനാഘോഷം; കൊയിലാണ്ടി താലൂക്ക് എസ്.സി, എസ്.ടി കോഡിനേഷന്‍ കമ്മിറ്റിയുടെ നറുക്കെടുപ്പ് പദ്ധതി പൂര്‍ത്തിയാക്കി

> **Lead Summary:** പേരാമ്പ്ര: മഹാത്മാ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും ജന്മദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് എസ്.സി, എസ്.ടി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28-ാം തീയതി നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പദ്ധതി ദയ ഓഡിറ്റോറിയത്തില്‍ വച്ച് പൂര്‍ത്തീകരിച്ചു.

## Article Content

പേരാമ്പ്ര: മഹാത്മാ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും ജന്മദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് എസ്.സി, എസ്.ടി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28-ാം തീയതി നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പദ്ധതി ദയ ഓഡിറ്റോറിയത്തില്‍ വച്ച് പൂര്‍ത്തീകരിച്ചു.

സംഘാടകര്‍ അറിയിച്ചതനുസരിച്ച് ഒന്നാമത്തെ നറുക്കെടുപ്പ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് നിര്‍വഹിച്ചു. രണ്ടാമത്തെ നറുക്കെടുപ്പ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ രജീഷ് കുമാര്‍ നിര്‍വഹിച്ചതായും മൂന്നാമത്തെ നറുക്കെടുപ്പ് ദയാബാലി മാനേജര്‍ മജീദ് പേരാമ്പ്ര നിര്‍വഹിച്ചു.

ചടങ്ങില്‍ വാസു വേങ്ങേരി അധ്യക്ഷത വഹിച്ചു. എ.എം മോഹനന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.കെ അച്യുതന്‍, കെ.എം ഗോപാലന്‍, എ.എം ബാലന്‍, സുരേഷ് കാപ്പുംകര, ബി.പി വേണു, ബിന്ദു നെല്ലിയാടി, കണ്ടി രഞ്ജിനി, മുതുകാട് ശശിധരന്‍, പാറാട്ട് പാറ സുരേഷ്, പാലേരി ബാബു, ഉതുക്കോട്ട് ഷൈജു, ആശാരിക്കണ്ടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

മഹാത്മാ അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും ജന്മദിനാചരണത്തിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഇത്തരത്തില്‍ നറുക്കെടുപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള പരിപാടികള്‍ കമ്മിറ്റി സംഘടിപ്പിക്കാറുള്ളത്. സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ രണ്ട് മഹത് വ്യക്തികളുടെയും സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381353/koyilandy-taluk-sc-st-committee-lottery-draw-daya-auditorium-perambra)