കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്സിനുള്ള മൂന്നാം ഘട്ട പരിശീലനം പൂര്‍ത്തീകരിച്ചു.
ചങ്ങാരോത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ കെ.ടി മൊയ്തീന് ഉദ്ഘാടനം ചെയ്തു. പട്ടാണിപ്പാറ, ആവടുക്ക, പന്തിരിക്കര, ചങ്ങരോത്ത്, വിളയാറ,കടിയങ്ങാട്, കല്ലൂര്‍ എന്നീ വാര്‍ഡുകളിലെ തെരഞ്ഞെടുക്കപ്പെട്ടവക്കാണ് പരിശീലനം നല്‍കിയത്.
2024 ആവുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാക്കും. സ്വാഭാവിക ജലസ്രോതസ്സുകള്‍ നവീകരിച്ച് ശുദ്ധജലമൊഴുക്കാനും ഈ പദ്ധതി സഹായകമാവും.
ചങ്ങരോത്ത് പഞ്ചായത്തില്‍ പദ്ധതിയുടെ സഹായ പ്രവര്‍ത്തന സംഘടന സെന്റ് തോമസ് അസോസിയേഷന് ഫോര്‍ റൂറല്‍ സര്‍വ്വീസ് ആണ് . പ്രെജക്റ്റ് മാനേജര്‍ റോബിന് മാത്യു പദ്ധതി വിശദീകരിച്ചു.
എട്ടാം വാര്‍ഡ് മെമ്പര്‍ പി. കെ പ്രകാശിനി അദ്ധ്യക്ഷത വഹിച്ചു. പത്താം വാര്‍ഡ് മെമ്പര്‍ ഗീത സ്വാഗതവും കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ജീന്‍സി റെജി നന്ദിയും പറഞ്ഞു.
Completed the third phase of training for the Aquatic Life Mission Stakeholders