---
title: "പേരാമ്പ്ര അർബൻ നിധി ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ"
english_title: " Perambra Urban Nidhi Bank Fraud Case Two Directors Arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381648/perambra-urban-nidhi-bank-fraud-two-directors-arrested"
published_at: "2026-09-08T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fae4be8533_LAILA_1.JPG"
keywords: ["Perambra Urban Nidhi Bank", "Fraud Case", "Perambra Police", "Arrest"]
---

# പേരാമ്പ്ര അർബൻ നിധി ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് ഡയറക്ടർമാർ അറസ്റ്റിൽ

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര അര്‍ബന്‍ നിധി ലിമിറ്റഡ് ബാങ്കിലെ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ വൈകീട്ട് എസ്.പി സ്‌ക്വാഡും പേരാമ്പ്ര പൊലീസും ചേര്‍ന്ന് പേരാമ്പ്ര കോടതിക്ക് അടുത്ത് വെച്ചും കൊയിലാണ്ടിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. 

## Article Content

പേരാമ്പ്ര: പേരാമ്പ്ര അര്‍ബന്‍ നിധി ലിമിറ്റഡ് ബാങ്കിലെ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ വൈകീട്ട് എസ്.പി സ്‌ക്വാഡും പേരാമ്പ്ര പൊലീസും ചേര്‍ന്ന് പേരാമ്പ്ര കോടതിക്ക് അടുത്ത് വെച്ചും കൊയിലാണ്ടിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. 

കെ.കെ രതീഷ് മലയില്‍ കടിയങ്ങാട്, ചെറുകുന്നുമ്മല്‍ ജനില്‍ കുമാര്‍ (46) എന്നിവരെയാണ് പൊലീസും കസ്റ്റഡിയിലെടുത്തത് .ഇരുവരും ബാങ്ക് ഡയറക്ടര്‍മാരാണ്. ഇവരുടെ പേരില്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ 628/25, 922/25, 1288/25, 64/26, 343/26, 358/26 എന്നീ ക്രൈം നമ്പറുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടു ണ്ട്.  

പ്രതികള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന തട്ടിപ്പ് ആരോപണങ്ങളില്‍ പൊലീസും അന്വേഷണം പുരോഗമിക്കുകയാണ്. പേരാമ്പ്ര അര്‍ബന്‍ നിധി ലിമിറ്റഡ് ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസും നടപടി ശക്തമാക്കിയിരിക്കുകയാണ്.        

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381648/perambra-urban-nidhi-bank-fraud-two-directors-arrested)