---
title: "1972-73 ബാച്ച് പേരാമ്പ്ര ഹൈസ്‌കൂള്‍ കൂട്ടായ്മ 'സ്മാര്‍ട്ട്-73' ന്റെ ഓണം-നബിദിനാഘോഷം നടത്തി"
english_title: "Perambra High School 1972-73 Batch SMART-73 Onam Nabidinam Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381694/perambra-high-school-1972-73-batch-smart-73-onam-celebration"
published_at: "2026-09-08T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fe56351b6e_lop.jpg"
keywords: ["Perambra News", "SMART-73", "Perambra High School", "Onam Celebration"]
---

# 1972-73 ബാച്ച് പേരാമ്പ്ര ഹൈസ്‌കൂള്‍ കൂട്ടായ്മ 'സ്മാര്‍ട്ട്-73' ന്റെ ഓണം-നബിദിനാഘോഷം നടത്തി

> **Lead Summary:** പേരാമ്പ്ര : 1972-73 ബാച്ചില്‍ പേരാമ്പ്ര ഹൈസ്‌കൂളില്‍ എസ്എസ്എല്‍സിക്ക് പഠിച്ച കൂട്ടുകാരുടെ കൂട്ടായ്മയായ 'സ്മാര്‍ട്ട്-73' ഈ വര്‍ഷത്തെ ഓണം, നബിദിനാഘോഷം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

പേരാമ്പ്ര : 1972-73 ബാച്ചില്‍ പേരാമ്പ്ര ഹൈസ്‌കൂളില്‍ എസ്എസ്എല്‍സിക്ക് പഠിച്ച കൂട്ടുകാരുടെ കൂട്ടായ്മയായ 'സ്മാര്‍ട്ട്-73' ഈ വര്‍ഷത്തെ ഓണം, നബിദിനാഘോഷം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കണ്‍വീനര്‍ എന്‍ ബാബുരാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ പി സുധാകരന്‍ അധ്യക്ഷത വഹിച്ചു. കെ ജയലക്ഷ്മിയുടെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു.

തുടര്‍ന്ന് വിട്ടുപിരിഞ്ഞ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വി.എം പ്രഭാകരന്‍, സി രാധാകൃഷ്ണന്‍, എം സുകുമാരന്‍, ഇ.പി ഹംസ, കെ ശാന്ത, ഇ.എം സോമന്‍ എന്നിവരുടെ ഗാനാലാപനം, ഡോ. രമ വിയുടെ കവിതാ പാരായണം, ജയലക്ഷ്മി കെയുടെ നൃത്തം എന്നിവയും ഉണ്ടായിരുന്നു.

കെ രാധാകൃഷ്ണന്‍, കെ വിശ്വന്‍ മഠത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മ്യൂസിക് ചെയര്‍ മത്സരത്തില്‍ വിജയിച്ച സ്ത്രീ പുരുഷ മെമ്പര്‍മാര്‍ക്ക് സമ്മാനം നല്‍കി. ജയശ്രീ ജയചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. 1972-73 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സൗഹൃദ കൂട്ടായ്മയാണ് സ്മാര്‍ട്ട്-73.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381694/perambra-high-school-1972-73-batch-smart-73-onam-celebration)