---
title: "കുടിശ്ശിക പെന്‍ഷനും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണം; എസ്ടിയു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍"
english_title: "STU Perambra Convention Demands Pending Pension Benefits Disbursement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381700/stu-perambra-convention-demands-pending-pension-benefits"
published_at: "2026-09-08T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fec0135e3c_opo.jpg"
keywords: ["STU", "Perambra News", "Pension Arrears", "Workers Welfare"]
---

# കുടിശ്ശിക പെന്‍ഷനും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണം; എസ്ടിയു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍

> **Lead Summary:** പേരാമ്പ്ര : വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ മുടങ്ങിക്കിടക്കുന്ന കുടിശ്ശികയായ പെന്‍ഷനും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര : വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ മുടങ്ങിക്കിടക്കുന്ന കുടിശ്ശികയായ പെന്‍ഷനും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡുകളോട് കാണിച്ച തെറ്റായ സമീപനം മൂലം ഇന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു.

കണ്‍വെന്‍ഷന്‍ എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അബ്ദു സ്വാഗതം പറഞ്ഞു.

മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.സി കുട്ട്യാലി, എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി.പി കുഞ്ഞമ്മത്, പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, സി.പി ഹമീദ്, സി. മൊയ്തു, ഷിഹാബ് കന്നാട്ടി, കുന്നത്ത് അസീസ്, പി.കെ റഹിം, മുജീബ് കോമത്ത്, എ.വി സക്കീന, ചന്ദ്രന്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുജീബ് കോമത്ത് പ്രസിഡന്റ്, ചാലില്‍ അബ്ദുറഹിമാന്‍, കോമത്ത് കുഞ്ഞിമൊയ്തി, ടി.പി മുക്താര്‍, എം.കെ ജമീല വൈസ് പ്രസിഡന്റുമാര്‍, കെ.ടി കുഞ്ഞമ്മത് (ജനറല്‍ സെക്രട്ടറി), വി.കെ അഷറഫ്, ബുഷറ മൊടോളി, എം.എം ഷമീര്‍, പി സക്കീന (ജോയിന്റ് സെക്രട്ടറിമാര്‍), റാഫി കക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381700/stu-perambra-convention-demands-pending-pension-benefits)