---
title: "കൂത്താളിയില്‍ ശാസ്ത്രീയ പച്ചക്കറി കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Scientific Vegetable Farming Training Held at Koothali Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381811/koothali-scientific-vegetable-farming-training-program"
published_at: "2026-09-09T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10e37912d9_loi.JPG"
keywords: ["Koothali News", "Vegetable Farming", "ATMA Training", "Krishi Bhavan"]
---

# കൂത്താളിയില്‍ ശാസ്ത്രീയ പച്ചക്കറി കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** കൂത്താളി : കൂത്താളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയും (എടിഎംഎ) സംയുക്തമായി എസ്.സി വിഭാഗം കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ശാസ്ത്രീയ പച്ചക്കറി കൃഷി പരിശീലനം കൂത്താളി കൃഷിഭവനില്‍ വെച്ച് നടത്തി.

## Article Content

കൂത്താളി : കൂത്താളി ഗ്രാമപഞ്ചായത്ത് കൃഷിഭവനും അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയും (എടിഎംഎ) സംയുക്തമായി എസ്.സി വിഭാഗം കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ശാസ്ത്രീയ പച്ചക്കറി കൃഷി പരിശീലനം കൂത്താളി കൃഷിഭവനില്‍ വെച്ച് നടത്തി.

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് പി.എസ് മനോജ് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. കൃഷി ഓഫീസര്‍ അമൃത ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് അംഗം എ.സി ബിജു അധ്യക്ഷത വഹിച്ചു. വളപ്രയോഗം, കീടരോഗ നിയന്ത്രണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പരിശീലന പരിപാടി. എസ്.സി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള അറിവ് പകരുകയായിരുന്നു ലക്ഷ്യം.

കൂത്താളി കൃഷിഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. പരിശീലനത്തില്‍ വളപ്രയോഗത്തിന്റെ ശാസ്ത്രീയ രീതികളും കീടരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളും വിശദീകരിച്ചു. എടിഎംഎ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ എം ഷെബിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381811/koothali-scientific-vegetable-farming-training-program)