---
title: "പുളിയോട്ട് മുക്കിൽ സി.സി.ടി.വി.യും പൊതു ഗ്രൗണ്ടും സ്ഥാപിക്കണം; വ്യാപാരി വ്യവസായി സമിതി"
english_title: "Puliyottu Mukku Traders Demand CCTV And Public Ground"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381817/puliyottu-mukku-cctv-public-ground-demand-vyapari-meet"
published_at: "2026-09-09T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1133ce62ef_lalallal.JPG"
keywords: ["Puliyottu Mukku", "Vyapari Vyavasayi Samithi", "CCTV Demand", "Public Ground"]
---

# പുളിയോട്ട് മുക്കിൽ സി.സി.ടി.വി.യും പൊതു ഗ്രൗണ്ടും സ്ഥാപിക്കണം; വ്യാപാരി വ്യവസായി സമിതി

> **Lead Summary:** **ചാലിക്കര**: പുളിയോട്ട് മുക്ക് വ്യാപാരി വ്യവസായി സമിതിയുടെ പുളിയോട്ട് മുക്ക് യൂണിറ്റ് സമ്മേളനം നടത്തി.പുളിയോട്ട് മുക്ക് അങ്ങാടിയില്‍ സിസിടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നതിനും കലാ-കായിക പരിപാടികള്‍ നടത്താന്‍ ആവശ്യമായ പൊതു ഗ്രൗണ്ട് നിര്‍മിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പുളിയോട്ട് മുക്ക് യൂണിറ്റ് സമ്മേളനം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**ചാലിക്കര**: പുളിയോട്ട് മുക്ക് വ്യാപാരി വ്യവസായി സമിതിയുടെ പുളിയോട്ട് മുക്ക് യൂണിറ്റ് സമ്മേളനം നടത്തി.പുളിയോട്ട് മുക്ക് അങ്ങാടിയില്‍ സിസിടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നതിനും കലാ-കായിക പരിപാടികള്‍ നടത്താന്‍ ആവശ്യമായ പൊതു ഗ്രൗണ്ട് നിര്‍മിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പുളിയോട്ട് മുക്ക് യൂണിറ്റ് സമ്മേളനം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

സമ്മേളനം ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും കലാ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സൗകര്യങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

യൂണിറ്റ് പ്രസിഡന്റ് ടി.പി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ.ഷബ്‌ന അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാബു കൈതക്കല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അശോകന്‍ ഇ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.സുനിത നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹരിദാസന്‍ ടി.പി.യെ പ്രസിഡന്റായും ചന്ദ്രന്‍ ഇ.കെ.യെ സെക്രട്ടറിയായും സുനിത കെ.യെ ട്രഷററായും തെരഞ്ഞെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381817/puliyottu-mukku-cctv-public-ground-demand-vyapari-meet)