---
title: " പേരാമ്പ്ര സികെജി എം ഗവ. കോളെജില്‍ ബിരുദ സീറ്റുകളില്‍ ഒഴിവ്; സ്‌പോട്ട് അഡ്മിഷന് 10-ന് മുന്‍പ് അപേക്ഷിക്കണം"
english_title: "CKG Memorial Govt College Perambra Degree Admission 2026 Vacancies Spot Admission on September 10"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381840/ckgm-govt-college-perambra-degree-vacancy-spot-admission-september-10-2026"
published_at: "2026-09-09T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa131b405e9f_ckg.JPG"
keywords: ["CKG Memorial Govt College Perambra", "Perambra CKG College Admission", "Degree Vacancy 2026", "CAP 2026", "Spot Admission"]
---

#  പേരാമ്പ്ര സികെജി എം ഗവ. കോളെജില്‍ ബിരുദ സീറ്റുകളില്‍ ഒഴിവ്; സ്‌പോട്ട് അഡ്മിഷന് 10-ന് മുന്‍പ് അപേക്ഷിക്കണം

> **Lead Summary:** പേരാമ്പ്ര: സികെജിഎം ഗവണ്‍മെന്റ് കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സുകളില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 10, 2026 ന് വൈകുന്നേരം 3 മണിക്ക് മുന്‍പായി കോളെജില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിപ്പ്.

## Article Content

പേരാമ്പ്ര: സികെജിഎം ഗവണ്‍മെന്റ് കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ്സുകളില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവുകള്‍ നിലവിലുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 10, 2026 ന് വൈകുന്നേരം 3 മണിക്ക് മുന്‍പായി കോളെജില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് അറിയിപ്പ്.

കോളെജ് പുറത്തുവിട്ട വിവരം അനുസരിച്ച് കോഴ്‌സ് തിരിച്ചുള്ള ഒഴിവുകളുടെ വിവരം ഇങ്ങനെയാണ്. ബിഎ ഇംഗ്ലീഷ് വിഭാഗത്തില്‍ എസ്സി വിഭാഗത്തില്‍ 2 ഉം എസ്ടി വിഭാഗത്തില്‍ 1 ഉം ഒഴിവുണ്ട്. ബികോം കോഴ്‌സില്‍ പിഎച്ച് വിഭാഗത്തില്‍ 1 ഉം എസ്ടി വിഭാഗത്തില്‍ 3 ഉം ഒഴിവുകള്‍ നിലവിലുണ്ട്.

ബിഎസ്സി മാത്തമാറ്റിക്‌സില്‍ എസ്സി വിഭാഗത്തില്‍ 4, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 1, എല്‍സി വിഭാഗത്തില്‍ 1, എസ്ടി വിഭാഗത്തില്‍ 2, ഇഡബ്ല്യുഎസ് വിഭാഗത്തില്‍ 4 എന്നിങ്ങനെയാണ് ഒഴിവ്. ബിഎസ്സി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒബിഎച്ച് വിഭാഗത്തില്‍ 1, എസ്ടി വിഭാഗത്തില്‍ 2, എസ്സി വിഭാഗത്തില്‍ 2 എന്നിങ്ങനെ ഒഴിവുണ്ട്.

ബിഎസ്സി ഫിസിക്‌സില്‍ ഒബിഎക്‌സ് വിഭാഗത്തില്‍ 1, എസ്സി വിഭാഗത്തില്‍ 3, എസ്ടി വിഭാഗത്തില്‍ 2, പിഎച്ച് വിഭാഗത്തില്‍ 2 എന്നിങ്ങനെയാണ് ഒഴിവുകള്‍. ബിഎ ഇക്കണോമിക്‌സില്‍ എസ്ടി വിഭാഗത്തില്‍ 2, ഒബിഎക്‌സ് വിഭാഗത്തില്‍ 1, എസ്സി വിഭാഗത്തില്‍ 1 എന്നിങ്ങനെയും ഒഴിവുണ്ട്.

മേല്‍പ്പറഞ്ഞ ഒഴിവുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്യാപ് 2026 അപേക്ഷയുടെ കോളെജ് കോപ്പിയും പ്രവേശനത്തിന് ആവശ്യമായ മറ്റ് രേഖകളും സഹിതം നിശ്ചിത സമയത്തിനുള്ളില്‍ കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381840/ckgm-govt-college-perambra-degree-vacancy-spot-admission-september-10-2026)