---
title: "പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ"
english_title: "Malabar Gold and Diamonds Perambra Light Weight Jewellery Show From September 11 to 15 Inauguration by MLA Fathima Thahliya"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381931/malabar-gold-diamonds-perambra-light-weight-jewellery-show-september-11-15-mla-fathima-thahliya"
published_at: "2026-09-10T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa256536ba5a_frtu.JPG"
keywords: ["Malabar Gold and Diamonds Perambra", "Light Weight Jewellery Show", "Jewellery Exhibition"]
---

# പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

> **Lead Summary:** **പേരാമ്പ്ര: **മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ ആരംഭിക്കുന്നു. പുതിയ കാലത്തെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചുള്ള അതിമനോഹരവും വൈവിധ്യവുമാര്‍ന്ന ട്രെന്‍ഡിംഗ് ഡിസൈന്‍ ആഭരണങ്ങളുടെ വലിയ കളക്ഷനാണ് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ നടക്കുന്ന ഷോയില്‍ ഒരുക്കുന്നത്.

## Article Content

**പേരാമ്പ്ര: **മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പേരാമ്പ്ര ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ ആരംഭിക്കുന്നു. പുതിയ കാലത്തെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചുള്ള അതിമനോഹരവും വൈവിധ്യവുമാര്‍ന്ന ട്രെന്‍ഡിംഗ് ഡിസൈന്‍ ആഭരണങ്ങളുടെ വലിയ കളക്ഷനാണ് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ നടക്കുന്ന ഷോയില്‍ ഒരുക്കുന്നത്.

ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ നിര്‍വഹിക്കും. പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

എല്ലാ വസ്ത്രങ്ങള്‍ക്കും ഇണങ്ങുന്നതും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതുമായ ആഭരണങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓഫീസ് വെയര്‍, പാര്‍ട്ടി വെയര്‍, കോളെജ് വെയര്‍ എന്നിങ്ങനെ എല്ലാ അവസരങ്ങള്‍ക്കും അനുയോജ്യമായ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കുറഞ്ഞ ഭാരത്തില്‍ സൂക്ഷ്മമായ ഡിസൈനുകളും മനോഹരമായ ഫിനിഷിംഗും ഒത്തുചേര്‍ന്ന ആഭരണങ്ങളാണ് ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോയില്‍ അവതരിപ്പിക്കുന്നത്.

ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ജെംസ്റ്റോണ്‍ എന്നിവയിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. സാധാരണ ഷോറൂം ശേഖരങ്ങള്‍ക്ക് അപ്പുറം അപൂര്‍വ ഡിസൈനിലുള്ള ആഭരണങ്ങള്‍ നേരിട്ട് കാണാനും സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് ഷോയിലൂടെ അവസരം ലഭിക്കും.

ബജറ്റ് ഫ്രണ്ട്‌ലി ആയി ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മാനേജ്‌മെന്റ് ടീം അംഗങ്ങളും പങ്കെടുക്കും. ഷോറൂം പ്രവര്‍ത്തിക്കുന്നത് പേരാമ്പ്ര കുറ്റ്യാടി റോഡില്‍ എല്‍ഐസി ഓഫീസിന് സമീപമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381931/malabar-gold-diamonds-perambra-light-weight-jewellery-show-september-11-15-mla-fathima-thahliya)