---
title: "കോഴിക്കോട്-ക്വാലാലംപൂര്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് മലേഷ്യ കെഎംസിസി; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി"
english_title: "Malaysia KMCC Demands Direct Kozhikode Kuala Lumpur Flight Service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381981/malaysia-kmcc-demands-direct-kozhikode-kuala-lumpur-flight"
published_at: "2026-09-10T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa279b292429_vdd.JPG"
keywords: ["Kozhikode Airport", "Kuala Lumpur Flight", "Malaysia KMCC", "VD Satheesan"]
---

# കോഴിക്കോട്-ക്വാലാലംപൂര്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് മലേഷ്യ കെഎംസിസി; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യ കെഎംസിസി നിവേദനം സമര്‍പ്പിച്ചതായി സംഘടന അറിയിച്ചു. മലേഷ്യ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായില്‍ അരൂര്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമര്‍പ്പിച്ചു.

## Article Content

കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യ കെഎംസിസി നിവേദനം സമര്‍പ്പിച്ചതായി സംഘടന അറിയിച്ചു. മലേഷ്യ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായില്‍ അരൂര്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമര്‍പ്പിച്ചു.

മലബാറിലെ പ്രവാസികള്‍ക്കും മലേഷ്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമായ കോഴിക്കോട് നിന്ന് ക്വാലാലംപൂരിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് പ്രവാസികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് വലിയ സഹായമാകുമെന്നാണ് മലേഷ്യ കെഎംസിസിയുടെ നിലപാട്. ഈ ആവശ്യം ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്നും സംഘടന അറിയിച്ചു.

നിവേദക സംഘത്തില്‍ ടി.വി. ഇബ്രാഹിം എംഎല്‍എ, മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381981/malaysia-kmcc-demands-direct-kozhikode-kuala-lumpur-flight)