---
title: "മാധ്യമ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം; നിഷാദ് റാവൂത്തര്‍"
english_title: " Nishad Ravuthar Lecture on Media Freedom at Dignity College Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381996/nishad-ravuthar-lecture-media-freedom-dignity-college-perambra"
published_at: "2026-09-10T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa291195a1e5_dignity.JPG"
keywords: ["Nishad Ravuthar", "Dignity College Perambra", "Media Freedom", "Invited Lecture"]
---

# മാധ്യമ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം; നിഷാദ് റാവൂത്തര്‍

> **Lead Summary:** **പേരാമ്പ്ര: **ഡിഗ്‌നിറ്റി കോളെജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പേരാമ്പ്രയില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെയും എക്കണോമിക്‌സ് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്‍വൈറ്റട് ലെക്ചര്‍ സീരീസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഡിഗ്‌നിറ്റി കോളെജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പേരാമ്പ്രയില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെയും എക്കണോമിക്‌സ് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്‍വൈറ്റട് ലെക്ചര്‍ സീരീസ് സംഘടിപ്പിച്ചു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ നിഷാദ് റവൂത്തര്‍ നവ മാധ്യമ ചിന്തകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മാധ്യമ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും മാധ്യമ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിന് ജേണലിസം അസിസ്റ്റന്റ് പ്രൊഫസര്‍ ജുനൈദ് സ്വാഗതമര്‍പ്പിച്ചു. കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് അംഗം ഇമ്പിച്ചി അലി ആശംസ അറിയിച്ചു.

വൃന്ദ, മുബീന, അജ്‌നാസ്, പ്രഷീബ എന്നിവര്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381996/nishad-ravuthar-lecture-media-freedom-dignity-college-perambra)