---
title: "മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോക്ക് തുടക്കമായി"
english_title: " Malabar Gold Perambra Showroom Light Weight Jewellery Show Begins September 11 to 15"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382185/malabar-gold-perambra-light-weight-jewellery-show-launch"
published_at: "2026-09-11T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3d80307d05_mlbru.jpg"
keywords: ["Malabar Gold Perambra", "Light Weight Jewellery Show", "Shreya Jayadeep", "Lyra Collection"]
---

# മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോക്ക് തുടക്കമായി

> **Lead Summary:** പേരാമ്പ്ര : പതിറ്റാണ്ടുകളുടെ പാരമ്പര്യവും ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ പേരാമ്പ്ര ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോക്ക് തുടക്കമായി. ട്രന്റി ഡിസൈനുകളിലും പരമ്പരാഗത ഡിസൈനുകളിലും രൂപകല്‍പ്പന ചെയ്ത ഡയ്ലി വെയര്‍ ആഭരണങ്ങളുടെ അതിമനോഹര കളക്ഷന്‍സ് ഒരുക്കിയിട്ടുള്ള ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ സെപ്തംബര്‍ 11 മുതല്‍ 15 വരെ പേരാമ്പ്ര ഷോറൂമില്‍ നടക്കും.

## Article Content

പേരാമ്പ്ര : പതിറ്റാണ്ടുകളുടെ പാരമ്പര്യവും ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ പേരാമ്പ്ര ഷോറൂമില്‍ ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോക്ക് തുടക്കമായി. ട്രന്റി ഡിസൈനുകളിലും പരമ്പരാഗത ഡിസൈനുകളിലും രൂപകല്‍പ്പന ചെയ്ത ഡയ്ലി വെയര്‍ ആഭരണങ്ങളുടെ അതിമനോഹര കളക്ഷന്‍സ് ഒരുക്കിയിട്ടുള്ള ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോ സെപ്തംബര്‍ 11 മുതല്‍ 15 വരെ പേരാമ്പ്ര ഷോറൂമില്‍ നടക്കും.

ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോയുടെ ഉദ്ഘാടനവും കാലാതീത ഭംഗിയും പുതുമയാര്‍ന്ന ഡിസൈനുകളും ഒത്തു ചേര്‍ന്ന ലൈറ കലക്ഷന്‍സിന്റെ ലോഞ്ചിംഗും നവവധുക്കളുടെ സാന്നിധ്യത്തില്‍ പ്രശസ്ത ഗായിക ശ്രേയ ജയദീപ് നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സോണല്‍ മാനേജര്‍ ജാസിര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു.

ലൈറ്റ് വെയ്റ്റ് ജ്വല്ലറി ഷോയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ലൈറ്റ് വെയ്റ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ ആദ്യ വില്പന ഗായിക ശ്രേയ ജയദീപ് നിര്‍വ്വഹിച്ചു. അണ്‍കട്ട് ആഭണങ്ങളുടെ ആദ്യ വില്പന അസീസ് കുന്നത്തും, പ്രീഷ്യ ആഭരണങ്ങളുടെ ആദ്യ വില്പന യു.വി. ബാബു ശ്രീലക്ഷ്മിയും, ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്പന

ഡോ കെ ആര്‍ മൊമിന ജന്നത്തും സില്‍വര്‍ ആഭരണങ്ങളുടെ ആദ്യ വില്പന കെ.വി കുഞ്ഞി മൊയ്തീനും നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാഹിത്യകാരന്‍ ടി.വി മുരളിക്കുള്ള ഉപഹാരം ബാദുഷ അബ്ദുള്‍ സലാമും ശ്രേയ ജയദീപിന് ഉപഹാര സമര്‍പ്പണം സോണല്‍ മാനേജര്‍ ജാസിര്‍ തണ്ടോറയും നിര്‍വ്വഹിച്ചു. ആദ്യകാല ജീവനക്കാരനായിരുന്ന ഷിബു.ബി.കെ.നന്ദനം രചിച്ച ഒരു ആന്റിബയോട്ടിക് ഹൃദയം പുസ്തകത്തിന്റെ കൈമാറലും നടത്തി.

ഗായിക ശ്രേയ ജയദീപും നവവധുക്കളും ചേര്‍ന്ന് സന്തോഷത്തിന്റെ മധുരം പങ്കിടുന്നതിനായി കേക്ക് കട്ട് ചെയ്തു. നടുക്കണ്ടി കുഞ്ഞബ്ദുള്ള, എന്‍.കെ. മൂസ, മലബാര്‍ ഗോള്‍ഡ് ഡപ്യൂട്ടി മാനേജര്‍ എം.കെ. ഷമീര്‍, പിആര്‍ഒ പി.സി. ഷമീര്‍, അസി. മാനേജര്‍ എ. ജിനേഷ്, മാര്‍ക്കറ്റിംഗ് ഇന്‍ ചാര്‍ജ്ജ് കെ.കെ അരുണ്‍, സിആര്‍ഇ ഹൃദ്യ സ്വരൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഷോറൂം ഹെഡ് കെ.കെ റനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് മാനേജ്മെന്റ് അംഗം പി. നിഗൂഷ് നന്ദിയും പറഞ്ഞു. ശ്രേയ ജയദീപിന്റെ ഗാനം ചടങ്ങിന് മാറ്റ് കൂട്ടി. മലബാര്‍ ഗോള്‍ഡിന്റെ കസ്റ്റമേഴ്സും ജീവനക്കാരും സംബന്ധിച്ച് ചടങ്ങ് ധന്യമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382185/malabar-gold-perambra-light-weight-jewellery-show-launch)