---
title: "കൂട്ടബലാത്സംഗ കേസ്; പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്"
english_title: "Perambra Gang Rape Case: Four Accused Arrested Within Hours By Police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382279/perambra-gang-rape-case-four-accused-arrested-within-hours"
published_at: "2026-09-12T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4db343797a_kol.JPG"
keywords: ["Perambra Gang Rape Case", "Perambra Police", "Perambra ASP Arathi IPS"]
---

# കൂട്ടബലാത്സംഗ കേസ്; പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്

> **Lead Summary:** പേരാമ്പ്ര: കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്. യുവതിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി മദ്യവും ലഹരിവസ്തുക്കളും നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളായ വെള്ളിയൂര്‍ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂര്‍ ചമ്പോളി സാക്കിര്‍ ഹുസൈന്‍, നടുവണ്ണൂര്‍ കളയംകുളത്ത് റജീഷ്, നടുവണ്ണൂര്‍ താനിപ്പറ്റ അഭിലാഷ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

പേരാമ്പ്ര: കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്. യുവതിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി മദ്യവും ലഹരിവസ്തുക്കളും നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളായ വെള്ളിയൂര്‍ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂര്‍ ചമ്പോളി സാക്കിര്‍ ഹുസൈന്‍, നടുവണ്ണൂര്‍ കളയംകുളത്ത് റജീഷ്, നടുവണ്ണൂര്‍ താനിപ്പറ്റ അഭിലാഷ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ അതിസാഹസികമായാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. കാപ്പാട്, കോഴിക്കോട് മാങ്കാവ് ആഴ്ചവട്ടം, കരുവണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇതില്‍ പ്രതിയായ റജീഷ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കാപ്പ കേസ് നിലനില്‍ക്കെ സ്വന്തം പിതാവിനെ മര്‍ദിച്ച് വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.

പരാതി രജിസ്റ്റര്‍ ചെയ്തു മണിക്കൂറുകള്‍ക്കകം പിടികൂടിയ പ്രതികളെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ ചുമതല വഹിക്കുന്ന പേരാമ്പ്ര എ.എസ്.പി ആരതി ഐ.പി.എസ് അറിയിച്ചു.

പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ അനില്‍കുമാര്‍, എസ്.പി സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ സി.എം സുനില്‍കുമാര്‍, എസ്.സി.പി.ഒ ശോഭിത്ത്, സി.പി.ഒ ലിധിന്‍, പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ്, ഡ്രൈവര്‍ സി.പി.ഒ ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382279/perambra-gang-rape-case-four-accused-arrested-within-hours)