---
title: " കൊയിലാണ്ടി അരിക്കുളത്ത് ട്രാവലര്‍ ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്"
english_title: "Pedestrian Hit By Traveller in Koyilandy Arikulam; Karayad Native Seriously Injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382297/koyilandy-arikulam-pedestrian-hit-by-traveller-serious-injury"
published_at: "2026-09-12T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4f2ea28231_hyui.JPG"
keywords: ["Koyilandy Accident", "Arikulam Accident News", "Meppayur Police"]
---

#  കൊയിലാണ്ടി അരിക്കുളത്ത് ട്രാവലര്‍ ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കൊയിലാണ്ടി: **അരിക്കുളം കുരുടിമുക്കില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരിയെ ടെമ്പോ ട്രാവലര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റു. രാവിലെ 9.15 ഓടെയാണ് അപകടം. കാരയാട് സ്വദേശി സുബൈദക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

## Article Content

**കൊയിലാണ്ടി: **അരിക്കുളം കുരുടിമുക്കില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരിയെ ടെമ്പോ ട്രാവലര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റു. രാവിലെ 9.15 ഓടെയാണ് അപകടം. കാരയാട് സ്വദേശി സുബൈദക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

മേപ്പയ്യൂര്‍ - നരക്കോട് റോഡില്‍ നിന്ന് അരിക്കുളം - കൊയിലാണ്ടി റോഡിലേക്ക് വാഹനം പ്രവേശിക്കുന്നതിനിടെയാണ് കാല്‍നടയാത്രക്കാരിയായ സുബൈദയെ ട്രാവലര്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഇവരുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ സുബൈദയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382297/koyilandy-arikulam-pedestrian-hit-by-traveller-serious-injury)