---
title: "പേരാമ്പ്ര ഹെവന്‍സ് പ്രീ സ്‌കൂളും സ്റ്റാര്‍ ഹാബിറ്റ് സ്‌കൂളും സംയുക്തമായി പാരന്റ്‌സ് ഡേയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു"
english_title: "Perambra Heavens Pre School and Star Habit School Parents Day Food Fest Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382332/perambra-heavens-pre-school-habit-school-parents-day-food-fest"
published_at: "2026-09-12T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa52df19c58b_tuy.JPG"
keywords: ["Perambra News", "Heavens Pre School", "Star Habit School", "Parents Day"]
---

# പേരാമ്പ്ര ഹെവന്‍സ് പ്രീ സ്‌കൂളും സ്റ്റാര്‍ ഹാബിറ്റ് സ്‌കൂളും സംയുക്തമായി പാരന്റ്‌സ് ഡേയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂളും സ്റ്റാര്‍ ഹാബിറ്റ് സ്‌കൂളും സംയുക്തമായി പാരന്റ്‌സ് ഡേയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. സൈനബ് അഹമ്മദ് നടത്തിയ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ഹെവന്‍സ് പ്രീ സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂളും സ്റ്റാര്‍ ഹാബിറ്റ് സ്‌കൂളും സംയുക്തമായി പാരന്റ്‌സ് ഡേയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. സൈനബ് അഹമ്മദ് നടത്തിയ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ഹെവന്‍സ് പ്രീ സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു.

എ.ഐ കാലത്ത് ക്ലാസ് മുറികള്‍ അന്വേഷണാത്മക പഠനത്തിന് പ്രചോദനമാകണമെന്നും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാരന്റ്‌സ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി മെഗാ ക്വിസിന് അഡ്വ. മുബഷിര്‍ അസ്ഹരി നേതൃത്വം നല്‍കി.

വിജയികള്‍ക്ക് മുഹമ്മദ് മുഹ്‌സിന്‍, ഓര്‍ഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. ഇമ്പിച്ചാലി, കമ്മിറ്റി അംഗം സി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ ഉപഹാരം നല്‍കി. ഹെവന്‍സ് ഹാബിറ്റ് സ്‌കൂള്‍ പ്രസിഡന്റ് കെ. മുബീര്‍, സെക്രട്ടറി സി. മുസ്തഫ, ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു. നജ്മ, ഹാബിറ്റ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.പി. ഷമീബ, ഓര്‍ഫനേജ് ജോയിന്റ് സെക്രട്ടറി വി.പി. യൂനുസ്, കമ്മിറ്റി അംഗം സിറാജ്, മാനേജര്‍ അബ്ദുല്‍ കരീം, സി. മൊയ്തു മൗലവി, എന്‍. അഹമ്മദ് മദീനി തുടങ്ങിയവര്‍ സംസാരിച്ചു.

ഫാമിലി ക്വിസില്‍ ഒന്നാം സമ്മാനത്തിന് ഐകിസ് ബന്ന എസ്.കെ ഫാമിലിയും, രണ്ടാം സമ്മാനത്തിന് ആലിയാ ബാനു ഫാമിലിയും, മൂന്നാം സമ്മാനത്തിന് സൈനബ് അഹമ്മദ് ഇ.ടി ഫാമിലിയും അര്‍ഹരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382332/perambra-heavens-pre-school-habit-school-parents-day-food-fest)