---
title: "പേരാമ്പ്ര വലിയ പറമ്പില്‍-മരുതോറ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: " Inaugurated the Perambra Valiya Parambil-Maruthora Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38245/inaugurated-the-perambra-valiya-parambil-maruthora-road"
published_at: "2022-04-19T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e6c0041901_GREAT ROAD.jpg"
keywords: []
---

# പേരാമ്പ്ര വലിയ പറമ്പില്‍-മരുതോറ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വലിയ പറമ്പില്‍-മരുതോറ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വലിയ പറമ്പില്‍-മരുതോറ റോഡ് ഉദ്ഘാടനം ചെയ്തു.

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (മഹാത്മഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റ് ഗ്യരന്റി ആക്റ്റ് 2005) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. 4.97,000 രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് അഗം സല്‍മ നന്മന കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നടുക്കണ്ടി അസീസ് അദ്ധ്യക്ഷത വഹിച്ചു.

ഉദ്ഘാടന ചടങ്ങില്‍ സിസ്റ്റര്‍ റോസിലിന്‍, സി.പി. ഹമീദ്, വി.പി. സരുണ്‍, യാസര്‍ബഷീര്‍, വി.പി. പ്രദീപന്‍, എന്‍.കെ. മുസ്തഫ, ബിന്ദുമുരളി എന്നിവര്‍ സംസാരിച്ചു.

ചെറുവോട്ട് മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.പി പ്രമോദ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38245/inaugurated-the-perambra-valiya-parambil-maruthora-road)