---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി"
english_title: "Perambra Taluk Hospital conducted a workshop for Asha workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38262/perambra-taluk-hospital-conducted-a-workshop-for-asha-workers"
published_at: "2022-04-19T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e7e2c885ae_HOSPITAL.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരുടെ പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല നടത്തി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രി മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരുടെ പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല നടത്തി.

ഏഴ് പഞ്ചായത്തുകളിലെ ആശാവര്‍ക്കര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. താലുക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസ്സര്‍ ഡോ: പി. ആര്‍ ഷാമിന്‍ അധ്യക്ഷത വഹിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത്ത് കുമാര്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.

പിആര്‍ഒ കെ. സിനില സ്വാഗതം പറഞ്ഞ ചടങ്ങില്‍ എല്‍എച്എസ് രതീ ഭായി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38262/perambra-taluk-hospital-conducted-a-workshop-for-asha-workers)