---
title: " അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളത്തിന് അഭിമാനമായി ഒപ്പേര ; കോഴിക്കോട് മാങ്കാവില്‍ റിഥം ഹൗസ് സജ്ജമായി"
english_title: "International Standard Opera Rhythm House Ready In Kozhikode Mankavu Pushpa Junction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382939/international-opera-rhythm-house-kozhikode-mankavu"
published_at: "2026-09-16T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa618e1f1e4_jui.jpg"
keywords: ["Rhythm House", "Mankavu Pushpa Junction", "Kerala Opera Theatre"]
---

#  അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളത്തിന് അഭിമാനമായി ഒപ്പേര ; കോഴിക്കോട് മാങ്കാവില്‍ റിഥം ഹൗസ് സജ്ജമായി

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളത്തിന് അഭിമാനമായി ഒപ്പേര സജ്ജമായി. കേരളത്തില്‍ ആദ്യമായാണ് സ്ഥിരം കളികള്‍ക്ക് ഒപ്പേര സജ്ജമായതും അതിവേഗം വിജയമാകുന്നതും.

## Article Content

കോഴിക്കോട് : കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളത്തിന് അഭിമാനമായി ഒപ്പേര സജ്ജമായി. കേരളത്തില്‍ ആദ്യമായാണ് സ്ഥിരം കളികള്‍ക്ക് ഒപ്പേര സജ്ജമായതും അതിവേഗം വിജയമാകുന്നതും.

കോഴിക്കോടാണ് ഈ നേട്ടം സ്വന്തമാക്കിയത്. റിഥം ഹൗസ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കോഴിക്കോട് മാങ്കാവ് പുഷ്പ ജങ്ഷന്‍ റോഡില്‍ മൂരിയാട് പാലത്തിന് സമീപത്താണ് റിഥം ഹൗസ് സ്ഥിതി ചെയ്യുന്നത്.

യൂറോ, റഷ്യന്‍, അമേരിക്കന്‍, ചൈനീസ് തിയേറ്ററുകളോട് കിടപിടിക്കുന്ന സാങ്കേതിക മികവ്. നാനൂറില്‍പ്പരം ഇരിപ്പിടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എവിടെയും കൃത്യതയും വ്യക്തതയും ഉറപ്പാക്കിയിട്ടുണ്ട്.

വേദിയിലുള്ള ഏത് വ്യക്തിയെയും പ്രത്യേകം ആകര്‍ഷകമാക്കാന്‍ സാധ്യമായ പ്രത്യേക ഒരുക്കങ്ങളും ഉണ്ട്. വൈദ്യുതാലംകൃത വെളിച്ചം, ശബ്ദ, ദൃശ്യ അനുഭൂതി നല്‍കുന്ന നവാനുഭവമാണ് റിഥം ഹൗസ് നല്‍കുന്നത്.

ഫ്രാന്‍സിലോ, ജര്‍മ്മനി, ഐസ്ലാന്‍ഡിക്, റഷ്യന്‍, അമേരിക്കന്‍ ഓപ്പറയില്‍ സംഗീത വിരുന്നോ, നാടകമോ കളികളോ കണ്ടറിഞ്ഞവര്‍ക്ക് ആ അനുഭവം ഇനി കോഴിക്കോട് ലഭ്യമാകും.

യഥാര്‍ത്ഥ ഒപ്പേര തിയേറ്റര്‍ ആസ്വാദ അനുഭവം ലഭിക്കാത്ത ഇന്ത്യന്‍ ആസ്വാദകര്‍ക്ക് റിഥം തികച്ചും വ്യത്യസ്ത അനുഭവമായി. ലോകോത്തര എഞ്ചിനീയര്‍മാരും സംഗീതോപകരണ വാദ്യ കലാകാരന്മാരും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കാന്‍ വിവിധ രാജ്യ വേദികളില്‍ തിളങ്ങിയവരുമാണ് ഇതിന് പിന്നില്‍.

യൂറോ, ചൈനീസ്, അമേരിക്കന്‍, മധ്യ പൂര്‍വ ദേശങ്ങളില്‍ നിരവധി വേദികളില്‍ പ്രവര്‍ത്തിച്ച കോഴിക്കോട്ടുകാരന്‍ മജീദ് എന്ന മജീദ്ക്കയാണ് പ്രധാന സംഘാടകന്‍. മലയാള കലകളെ ലോകത്തിന് പലയിടത്തും പരിചയപ്പെടുത്തിയ കോഴിക്കോടന്‍ സ്റ്റേജ് സൗണ്ട് മജീദ് ആണ് ഇദ്ദേഹം.

ഇദ്ദേഹം സഞ്ചരിക്കാത്ത പ്രമുഖ ലോകോത്തര വേദികള്‍ ഒരു പക്ഷേ കുറവായിരിക്കും. ഗള്‍ഫ് മുതല്‍ യൂറോപ്പ് വരെ, ചൈന മുതല്‍ ആഫ്രിക്ക വരെ വേദികളെ അവിസ്മരണീയമാക്കിയ പരിചയ സമ്പത്താണ് ഇദ്ദേഹത്തിനുള്ളത്. അതില്‍ നിന്ന് ലഭിച്ച ഉള്‍ക്കരുത്താണ് റിഥത്തിന് പ്രേരണ ശക്തി.

നാടക രംഗത്തും മറ്റും അമ്പത് ആണ്ടുകള്‍ കൊണ്ട് അതിവിശേഷ അനുഭവ സമ്പത്തുള്ള കെ.ആര്‍. മോഹന്‍ദാസ്, മജീദ് കൂട്ടുകെട്ട് അന്നും ഇന്നും നിത്യഹരിതമാണ്. മോഹന്‍ദാസ് സംവിധാനം നിര്‍വഹിക്കുന്ന മനോഹര അത്യാധുനിക നാടകം നവാനുഭവമാകുമെന്നുറപ്പാണ്.

വിദേശ ആക്രമണങ്ങളെ നേരിടാന്‍ പട പൊരുതിയിറങ്ങിയ കോഴിക്കോടന്‍ ധീര വീര ഗാഥകള്‍ മുതല്‍ ടിപ്പുവും വാസ്‌കോഡിഗാമയും വെള്ളപ്പടയും സാമൂതിരിയും കേരളത്തില്‍, ഇന്ത്യന്‍ പ്രദേശങ്ങളില്‍ നടന്ന അനവധി ധീര പോരാട്ടങ്ങള്‍ ഇനി ഓപ്പറയില്‍ എ.ഐ സാങ്കേതിക വിദ്യയോടെ അനുഭവിച്ചറിയാം.

വിവിധ കലകളുടെ സമ്മേളനം ഒരു കുടക്കീഴില്‍ ഒരുക്കുന്നു. ചലച്ചിത്ര ചിത്രീകരണം, ചരിത്ര വര്‍ത്തമാന കാല അറിവും അനുഭവവും നല്‍കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത നിരവധി സൃഷ്ടികളും ഉണ്ടാകും.

ആശാ ഭോസ്ലെയുടെ സംഗീത പരിപാടി, ചൂരലിയ, ഉമ്പായി അനുസ്മരണം, നാടകം, സംഗീത സഹൃദ പഠനം, വിവിധ രാജ്യ കലകള്‍ സാഹിത്യം സംഗീതം വിജ്ഞാന കൗതുക വിശേഷങ്ങള്‍ ഒപ്പേര ഉള്ള കാളൂര്‍ റോഡില്‍ തുടരും. അതിനായി വന്‍ തുകയുടെ നിര്‍മിതിയും നടക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382939/international-opera-rhythm-house-kozhikode-mankavu)