---
title: "പേരാമ്പ്ര-വടകര റൂട്ടിലെ ബസ് പണിമുടക്ക്: യൂത്ത് ലീഗ് ആര്‍.ടി.ഒയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു"
english_title: "Youth League Protests Perambra Vadakara Bus Strike Demands KSRTC Buses On Route"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383082/perambra-vadakara-bus-strike-youth-league-protest-ksrtc-demand"
published_at: "2026-09-17T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab8c6907b19_fhk.JPG"
keywords: ["Perambra News", "Vadakara Bus Strike", "Youth League", "KSRTC"]
---

# പേരാമ്പ്ര-വടകര റൂട്ടിലെ ബസ് പണിമുടക്ക്: യൂത്ത് ലീഗ് ആര്‍.ടി.ഒയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിലെ ബസ് പണിമുടക്ക് മൂലം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ദുരിതത്തിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ്. യൂത്ത് ലീഗ് ഭാരവാഹികള്‍ ആര്‍.ടി.ഒയെ കണ്ട് പ്രതിഷേധം അറിയിക്കുകയും റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിലെ ബസ് പണിമുടക്ക് മൂലം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ദുരിതത്തിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ്. യൂത്ത് ലീഗ് ഭാരവാഹികള്‍ ആര്‍.ടി.ഒയെ കണ്ട് പ്രതിഷേധം അറിയിക്കുകയും റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബസ് ഉടമകളും യൂണിയനുകളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടും ഒരു വിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരം ജനവിരുദ്ധമാണെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ലംഘിച്ചുകൊണ്ട് സമരം തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

സി.കെ ജെറീഷ്, സലീം മിലാസ്, സി.കെ ഹാഫിസ്, കെ.സി മുഹമ്മദ്, ആര്‍.കെ മുഹമ്മദ്, അഫ്‌സല്‍ അല്‍സഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ യാത്ര ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ലഭ്യമാകുന്നതിനായി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബ് കന്നാട്ടി, ജനറല്‍ സെക്രട്ടറി സി.കെ ജെറീഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

ബസ് പണിമുടക്ക് ദിവസങ്ങളായി തുടരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകുന്നവര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നും ഉടന്‍ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383082/perambra-vadakara-bus-strike-youth-league-protest-ksrtc-demand)