---
title: "തിരുവള്ളൂരിലെ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു"
english_title: "Thiruvallur Car Accident Injured Elderly Man Died Kozhikode Medical College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383301/thiruvallur-car-accident-elderly-man-died-treatment"
published_at: "2026-09-18T14:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad03a0d143e_Untitled-1_copy.JPG"
keywords: ["Thiruvallur Accident", "Car Accident Death", "NP Narayanan"]
---

# തിരുവള്ളൂരിലെ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

> **Lead Summary:** **തിരുവള്ളൂര്‍: **തിരുവള്ളൂര്‍ ടൗണിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തിരുവള്ളൂര്‍ തുരുത്തി സ്വദേശി എന്‍.പി. നാരായണന്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

## Article Content

**തിരുവള്ളൂര്‍: **തിരുവള്ളൂര്‍ ടൗണിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തിരുവള്ളൂര്‍ തുരുത്തി സ്വദേശി എന്‍.പി. നാരായണന്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം നടന്നത്. തിരുവള്ളൂര്‍ ടൗണില്‍ കടലക്കച്ചവടം നടത്തിവരികയായിരുന്ന നാരായണന്റെ അടുത്തേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. നാടിനെ നടുക്കിയ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കടല വ്യാപാരം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന നാരായണന് ഉണ്ടായ അപകടം നാട്ടില്‍ വലിയ ദുഃഖം ഉണ്ടാക്കിയിരുന്നു. എട്ടാം തീയതി തിരുവള്ളൂര്‍ ടൗണില്‍ ഉണ്ടായ അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ കച്ചവട സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. 

ഭാര്യ. പരേതയായ നാരായണി. മക്കള്‍: കൃഷ്ണന്‍, പുഷ്പ, ശ്രീജ, ഷൈജ. മരുമക്കള്‍ ഷൈനി, ബിജു, മുരളി, പരേതനായ സുരേഷ്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383301/thiruvallur-car-accident-elderly-man-died-treatment)