---
title: "ജലജീവന്‍ മിഷന്‍ : സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള മൂന്നാം ഘട്ട പരിശീലനം പൂര്‍ത്തീകരിച്ചു"
english_title: "Aquatic Life Mission: The third phase of training for stakeholders has been completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38334/aquatic-life-mission-the-third-phase-of-training-for-stakeholders-has-been-completed"
published_at: "2022-04-19T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ed88115202_JAL1.JPG"
keywords: []
---

# ജലജീവന്‍ മിഷന്‍ : സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള മൂന്നാം ഘട്ട പരിശീലനം പൂര്‍ത്തീകരിച്ചു

> **Lead Summary:** **കടിയങ്ങാട്** : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള മൂന്നാം ഘട്ട പരിശീലനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഗ്രാമപഞ്ചായത്തംഗം കെ.ടി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട്** : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനുള്ള മൂന്നാം ഘട്ട പരിശീലനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഗ്രാമപഞ്ചായത്തംഗം കെ.ടി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം പി.കെ. പ്രകാശിനി അദ്ധ്യക്ഷത വഹിച്ചു. പട്ടാണിപ്പാറ, ആവടുക്ക, പന്തിരിക്കര, ചങ്ങരോത്ത്, വിളയാറ, കടിയങ്ങാട്, കല്ലൂര്‍ എന്നീ വാര്‍ഡുകളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പരിശീലനം നല്‍കിയത്.

2024 ആവുന്നതോടെ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാക്കും. സ്വാഭാവിക ജലസ്രോതസ്സുള്‍ നവീകരിച്ച് ശുദ്ധജലമൊഴുക്കാനും ഈ പദ്ധതി സഹായകമാവും.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ പദ്ധതിയുടെ സഹായ പ്രവര്‍ത്തന സംഘടന സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വ്വീസ് ആണ്.

പ്രൊജക്റ്റ് മാനേജര്‍ റോബിന്‍ മാത്യു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം ഗീത സ്വാഗതവും കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ജീന്‍സി റെജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38334/aquatic-life-mission-the-third-phase-of-training-for-stakeholders-has-been-completed)