---
title: "കോഴിക്കോട് അബൂബക്കര്‍ അനുസ്മരണവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു"
english_title: "Kozhikode Aboobacker Memorial and Ishal Night Organized by Thanima Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383798/kozhikode-aboobacker-memorial-ishal-night-thanima-perambra"
published_at: "2026-09-22T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab24e391c3f4_ezhl.JPG"
keywords: ["Kozhikode Aboobacker", "Thanima", "Perambra News", "Ishal Night", "Mappila Arts"]
---

# കോഴിക്കോട് അബൂബക്കര്‍ അനുസ്മരണവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** തനിമ കലാ സാഹിത്യവേദി പേരാമ്പ്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അബൂബക്കര്‍ അനുസ്മരണവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. ഡിഗ്‌നിറ്റി കോളെജില്‍ സംഘടിപ്പിച്ച പ്രോഗ്രാം മുന്‍ ഫാറൂഖ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** തനിമ കലാ സാഹിത്യവേദി പേരാമ്പ്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അബൂബക്കര്‍ അനുസ്മരണവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. ഡിഗ്‌നിറ്റി കോളെജില്‍ സംഘടിപ്പിച്ച പ്രോഗ്രാം മുന്‍ ഫാറൂഖ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

കോഴിക്കോട് അബൂബക്കറിന്റെ സംഭാവനകളെ അനുസ്മരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തനിമ കലാ സാഹിത്യവേദി പേരാമ്പ്ര ചാപ്റ്റര്‍ പ്രസിഡന്റ് അഷ്‌റഫ് കേളോത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ സലീം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. തനിമയുടെ അനുസ്മരണക്കുറിപ്പ് കവി അഷ്‌റഫ് കല്ലോട് അവതരിപ്പിച്ചു.

കവി ബക്കര്‍ കല്ലോട്, തനിമ കലാ സാഹിത്യവേദി സെക്രട്ടറി വി.എം നൗഫല്‍, മാപ്പിളകലാ അക്കാദമിയുടെ പ്രസിഡന്റ് വി.എം അഷ്‌റഫ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ മുബീര്‍, സെക്രട്ടറി സി മുസ്തഫ, തനിമ ഭാരവാഹികളായ എന്‍.പി.എ കബീര്‍, ടി.ടി അബ്ദുസ്സലാം, ബിന്ദു നൊച്ചാട്, സൗദ കേളോത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

തുടര്‍ന്ന് കോഴിക്കോട് അബൂബക്കര്‍ സംവിധാനം ചെയ്ത ഗാനവിരുന്നും അരങ്ങേറി. ഗാനവിരുന്നിന് അഫീദ് എലങ്കമല്‍, ഗസല്‍ ഗായിക അമീന ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383798/kozhikode-aboobacker-memorial-ishal-night-thanima-perambra)