---
title: "വെള്ളിയൂരില്‍ ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു"
english_title: "Badr Remembrance and Iftar Sangam was organized at Velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38398/badr-remembrance-and-iftar-sangam-was-organized-at-velliyoor"
published_at: "2022-04-20T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625f9c894e926_VELLIYUR1.JPG"
keywords: []
---

# വെള്ളിയൂരില്‍ ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:**  **വെള്ളിയൂര്‍**: വെള്ളിയൂര്‍ മസ്ജിദുല്‍ ഹുദ മഹല്ല് കമ്മറ്റിയും കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റിയും സംയുക്തമായി ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.

## Article Content

 **വെള്ളിയൂര്‍**: വെള്ളിയൂര്‍ മസ്ജിദുല്‍ ഹുദ മഹല്ല് കമ്മറ്റിയും കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റിയും സംയുക്തമായി ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.

മഹല്ല് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.സി. മജീദ് അധ്യക്ഷത വഹിച്ചു. തന്‍സീര്‍ ദാരിമി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു, സെക്രട്ടറി ഖാലിദ് എടവന, കാരുണ്യ ജന: സെക്രട്ടറി വി.എം. അഷറഫ്, പ്രസിഡണ്ട് എം.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

കെ.ടി. അസ്സന്‍, ഇ.ടി. ഹമീദ്, കെ.ഇ.കെ. ഫൈസല്‍, വി.പി. നസീര്‍, പി. സിറാജ്, ടി. സൂപ്പി, നൗഷാദ് കിളിയായി, ടി. ഷാഹില്‍, കെ.എം. ആബിദ്, വി.പി. ഷമീര്‍ എന്നിവര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്യം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38398/badr-remembrance-and-iftar-sangam-was-organized-at-velliyoor)