---
title: "മുസ്ലിം യൂത്ത് ലീഗ് യുവ ദിശ ക്യാമ്പയിന്‍; ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു"
english_title: "Muslim Youth League Yuva Disha Campaign Logo Released Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384009/muslim-youth-league-yuva-disha-campaign-logo-released-perambra"
published_at: "2026-09-24T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4b830a36e3_uyi.jpg"
keywords: ["Muslim Youth League", "Yuva Disha", "Perambra", "Munavvarali Shihab Thangal", "Youth League", "Perambra News"]
---

# മുസ്ലിം യൂത്ത് ലീഗ് യുവ ദിശ ക്യാമ്പയിന്‍; ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു

> **Lead Summary:** പേരാമ്പ്ര: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി തുടക്കം കുറിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യുവ ദിശ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

## Article Content

പേരാമ്പ്ര: മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി തുടക്കം കുറിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യുവ ദിശ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

വിദ്യാഭ്യാസം, തൊഴില്‍, കലാ കായികം, രാഷ്ട്രീയ ശാക്തീകരണം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ക്യാമ്പയിനില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള യുവതയെ വളര്‍ത്തുക എന്നതും പ്രധാന ലക്ഷ്യമാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശന ചടങ്ങില്‍ നിരവധി നേതാക്കളും മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.പി റിയാസ് സലാമും ചടങ്ങില്‍ പങ്കെടുത്തു.

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ ജെറീഷ്, സി.കെ ഹാഫിസ്, അഡ്വ. ഷാനിദ് കീഴരിയൂര്‍, മുഹമ്മദ് എരവത്ത്, ഗഫൂര്‍ വാല്യക്കോട്, അഫ്‌സല്‍ അല്‍സഫ, അന്‍വര്‍ ഷാ നൊച്ചാട്, അല്‍ഫൗസ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ യുവാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന പരിപാടികളും കലാ കായിക രംഗങ്ങളില്‍ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കും.

Logo launch of one-year-long Yuva Disha campaign started by Muslim Youth League Perambra Assembly Committee was done by state president Panakkad Sayyid Munavvarali Shihab Thangal, organizers informed. Campaign aims to develop socially committed youth focusing on education, employment, arts, sports and political empowerment. Constituency Youth League President Shihab Kannatty presided. Leaders including VP Riaz Salam, CK Jereesh and others participated.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384009/muslim-youth-league-yuva-disha-campaign-logo-released-perambra)