---
title: "ഭാഷാ സമന്വയ വേദി ഹിന്ദി സേവി സമ്മാന്‍; വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു"
english_title: "Bhasha Samanvaya Vedi Hindi Sevi Samman Award VK Bhaskaran Master Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384025/hindi-sevi-samman-award-vk-bhaskaran-master-kozhikode"
published_at: "2026-09-24T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4d01e031b3_ui.jpg"
keywords: ["VK Bhaskaran Master", "Hindi Sevi Samman", "Bhasha Samanvaya Vedi", "Hindi Award"]
---

# ഭാഷാ സമന്വയ വേദി ഹിന്ദി സേവി സമ്മാന്‍; വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു

> **Lead Summary:** കോഴിക്കോട്: ഭാഷാ സമന്വയ വേദിയുടെ ഈ വര്‍ഷത്തെ ഹിന്ദി സേവി സമ്മാന്‍ 2026 വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ഹിന്ദി ഭാഷാ പ്രചരണത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങളെ കൂടി പരിഗണിച്ച് നല്‍കുന്നതാണ് അവാര്‍ഡ്.

## Article Content

കോഴിക്കോട്: ഭാഷാ സമന്വയ വേദിയുടെ ഈ വര്‍ഷത്തെ ഹിന്ദി സേവി സമ്മാന്‍ 2026 വി.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ഹിന്ദി ഭാഷാ പ്രചരണത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങളെ കൂടി പരിഗണിച്ച് നല്‍കുന്നതാണ് അവാര്‍ഡ്.

ഹിന്ദി ഭാഷാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ് നല്‍കിയത്. വേളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഹിന്ദി അധ്യാപകനായി വിരമിച്ച ഇദ്ദേഹത്തിന്റേതായി ഒട്ടേറെ ഹിന്ദി രചനകളുണ്ട്. കോഴിക്കോട് ആകാശവാണിയിലും മറ്റ് വിവിധ അക്കാദമികളിലും ഹിന്ദി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു വരുന്ന ഭാസ്‌കരന്‍ മാസ്റ്റര്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും കൂടിയാണ്.

കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മേധാവി പ്രൊഫ. ഡോ. എസ്.വി.എസ്.എസ് നാരായണരാജു ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അവാര്‍ഡ് സമ്മാനിച്ചു. ഡോ. ആര്‍സു ചടങ്ങില്‍ അധ്യക്ഷനായി. ഡോ. ഒ. വാസവന്‍, വേലായുധന്‍ പള്ളിക്കല്‍, വി.എസ്. രമണന്‍, ഡോ. പി.കെ രാധാമണി എന്നിവരും മറുമൊഴിയായി വി.കെ. ഭാസ്‌കരന്‍ മാസ്റ്ററും ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384025/hindi-sevi-samman-award-vk-bhaskaran-master-kozhikode)