---
title: "സ്വാതന്ത്ര്യ സമര സേനാനി കുന്നത്ത് അരിയൻ അനുസ്മരണം നടത്തി"
english_title: " Freedom Fighter Kunnath Arian Remembrance Observed at Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384053/freedom-fighter-kunnath-arian-remembrance-naduvannur"
published_at: "2026-09-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab504514b5f9_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["Kunnath Arian", "Naduvannur", "Freedom Fighter", "VT Suresh MLA"]
---

# സ്വാതന്ത്ര്യ സമര സേനാനി കുന്നത്ത് അരിയൻ അനുസ്മരണം നടത്തി

> **Lead Summary:** **നടുവണ്ണൂര്‍: **സ്വാതന്ത്ര്യസമര സേനാനിയും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കരുവണ്ണൂരിലെ കുന്നത്ത് അരിയന്റെ പതിനൊന്നാം ചരമവാര്‍ഷികം ആചരിച്ചു. 

## Article Content

**നടുവണ്ണൂര്‍: **സ്വാതന്ത്ര്യസമര സേനാനിയും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കരുവണ്ണൂരിലെ കുന്നത്ത് അരിയന്റെ പതിനൊന്നാം ചരമവാര്‍ഷികം ആചരിച്ചു. 

അനുസ്മരണ സമ്മേളനം ബാലുശ്ശേരി എംഎല്‍എ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. മനോജ് അഴകത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജീവന്‍, കാവില്‍ പി. മാധവന്‍, ടി. നിസാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണദാസ്, എ.പി. ഷാജി, സി. മുഹമ്മദലി, കെ.പി. സിദ്ദിഖ്, ശങ്കരന്‍ പുതുക്കുടി, എ.സി. ഉമ്മര്‍, ജബ്ബാര്‍ ഹാജി, എ. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് ആരോഗ്യ പരിശോധന നടത്തി. 

ചടങ്ങില്‍ ബഹു. എം.എല്‍.എ വി.ടി. സൂരജിന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപഹാരം നല്‍കി ആദരിച്ചു. കൂടാതെ പഞ്ചായത്തിലെ മികച്ച ജൈവ കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ചാന്തോട്ട് കരുണാകരന് എം.എല്‍.എ ഉപഹാരം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384053/freedom-fighter-kunnath-arian-remembrance-naduvannur)