---
title: "അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം; ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ഒപ്പുശേഖരണം നടത്തി"
english_title: " Indian Association of Lawyers Signature Campaign for Advocates Protection Act Payyoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384117/indian-association-lawyers-signature-campaign-advocates-protection-act-payyoli"
published_at: "2026-09-25T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Indian Association of Lawyers", "Advocates Protection Act", "Payyoli Court", "Lawyers News", "Signature Campaign"]
---

# അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം; ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ഒപ്പുശേഖരണം നടത്തി

> **Lead Summary:** പയ്യോളി: അഭിഭാഷകര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയിടുന്നതിനായി അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിന്റെ ഭാഗമായി പയ്യോളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചു.

## Article Content

പയ്യോളി: അഭിഭാഷകര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയിടുന്നതിനായി അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിന്റെ ഭാഗമായി പയ്യോളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചു.

പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഒപ്പുശേഖരണം നടന്നത്. പയ്യോളി ബാര്‍ അസോസിയേഷന്‍ സീനിയര്‍ മെമ്പര്‍ അഡ്വക്കേറ്റ് കെ. രമേശ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. അഭിഭാഷകര്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് സംരക്ഷണ നിയമത്തിനായി ക്യാമ്പയിന്‍ നടത്തുന്നത്.

ഐ.എ.എല്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍ അഡ്വക്കേറ്റ് പി.എ ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പയ്യോളിയിലും ഒപ്പുശേഖരണം സംഘടിപ്പിച്ചത്. അഡ്വ. ഹഫ്‌ന, അഡ്വ. ബിജിത് ലാല്‍, അഡ്വ. ഷെറിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കോടതി പരിസരത്ത് നടന്ന ഒപ്പുശേഖരണത്തില്‍ നിരവധി അഭിഭാഷകര്‍ പങ്കെടുത്തു. അഭിഭാഷകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്നും ഇതിനായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Indian Association of Lawyers organized a signature campaign at Payyoli Munsiff Magistrate Court as part of statewide campaign demanding implementation of Advocates Protection Act to prevent increasing atrocities against lawyers, organizers said. Bar Association senior member Adv K Ramesh inaugurated. IAL Kozhikode District Treasurer Adv PA Jaleel presided. Adv Hafna, Adv Bijith Lal, Adv Sherin led the program.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384117/indian-association-lawyers-signature-campaign-advocates-protection-act-payyoli)