---
title: " ജില്ലാതല വന്യജീവി വാരാഘോഷം ഒക്ടോബര്‍ 2 മുതല്‍ 8 വരെ; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍"
english_title: " Kozhikode District Wildlife Week Celebration Oct 2 to 8 Competitions for Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384306/kozhikode-district-wildlife-week-celebration-oct-2-8-student-competitions"
published_at: "2026-09-26T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab78fef1bb6d_gtyrr.jpg"
keywords: ["Wildlife Week", "Forest Department", "Student Competitions", "VanaSree Mathottam"]
---

#  ജില്ലാതല വന്യജീവി വാരാഘോഷം ഒക്ടോബര്‍ 2 മുതല്‍ 8 വരെ; വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

> **Lead Summary:** **കോഴിക്കോട്: **വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാതല വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തും എന്ന് അധികൃതര്‍ അറിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങള്‍ കോഴിക്കോട് മാത്തോട്ടത്തുള്ള വനശ്രീയില്‍ വെച്ച് നടത്തും.

## Article Content

**കോഴിക്കോട്: **വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാതല വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തും എന്ന് അധികൃതര്‍ അറിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങള്‍ കോഴിക്കോട് മാത്തോട്ടത്തുള്ള വനശ്രീയില്‍ വെച്ച് നടത്തും.

അംഗീകൃത വിദ്യാലയങ്ങളിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവയില്‍ പങ്കെടുക്കാം. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരത്തിലും പങ്കെടുക്കാം. ഹൈസ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരത്തിലും പങ്കെടുക്കാം.

ഓരോ ഇനങ്ങളിലും ഓരോ വിദ്യാലയങ്ങളില്‍ നിന്ന് പരമാവധി രണ്ട് പേരെ പങ്കെടുപ്പിക്കാം എന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നു. ക്വിസ് മത്സരത്തിന് രണ്ട് പേരടങ്ങുന്ന ഒരു ടീമിനെ മാത്രം പങ്കെടുപ്പിക്കാവുന്നതാണ്. അംഗീകൃത അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍, കോളെജുകള്‍, പ്രൊഫഷണല്‍ കോളെജുകള്‍, പോളിടെക്‌നിക് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം സംബന്ധിച്ച് ഹെഡ് മാസ്റ്റര്‍ / പ്രിന്‍സിപ്പല്‍ നല്‍കിയ സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2416900 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ജില്ലാതല വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളില്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം എന്നും നിശ്ചിത തീയതികളില്‍ വനശ്രീയില്‍ എത്തി രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

District-level Wildlife Week under Forest and Wildlife Department will be held in Kozhikode from October 2 to 8, officials said. District-level competitions for students will be held at VanaSree, Mathottam on October 2 and 3. LP, UP, high school, college students can participate in pencil drawing and water colour painting, UP, high school, college in quiz, high school and college in elocution. Maximum two per school per item, one team of two for quiz. Students from aided, unaided, self-financing schools, colleges, professional colleges, polytechnics can participate. Certificate from Headmaster or Principal required. Phone 0495-2416900.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384306/kozhikode-district-wildlife-week-celebration-oct-2-8-student-competitions)