---
title: "ആദി കിരണിന്റെ ചികിത്സ സഹായ സമിതിയിലേക്ക് നൊച്ചാട് ഹയര്‍ സെക്കണ്ടറിയുടെ കൈത്താങ്ങ് "
english_title: "Nochchad Higher Secondary's Handover Donation  To Adi Kiran's Medical Aid Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38436/nochchad-higher-secondarys-handover-donation-to-adi-kirans-medical-aid-committee"
published_at: "2022-04-20T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fbe80a5d43_SCHOOL123.JPG"
keywords: []
---

# ആദി കിരണിന്റെ ചികിത്സ സഹായ സമിതിയിലേക്ക് നൊച്ചാട് ഹയര്‍ സെക്കണ്ടറിയുടെ കൈത്താങ്ങ് 

> **Lead Summary:** **നൊച്ചാട്**: ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള പിഞ്ചുബാലന്‍ ആദികിരണിന് നൊച്ചാട് ഹയര്‍ സെക്കണ്ടറിയുടെ കൈത്താങ്ങ്.

## Article Content

**നൊച്ചാട്**: ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള പിഞ്ചുബാലന്‍ ആദികിരണിന് നൊച്ചാട് ഹയര്‍ സെക്കണ്ടറിയുടെ കൈത്താങ്ങ്.

നൊച്ചാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ നീലഞ്ചേരി വീട്ടില്‍ രതീഷിന്റെ മകനും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയുമായ ആദികിരണിന്റെ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ ചെലവിലേക്ക് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ധനസഹായം നല്‍കി.

സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍പൂര്‍വ്വ അധ്യാപകരുടെ സംഘടനയായ ആര്‍ എസ് എ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ലക്ഷത്തി പതിനഞ്ചായിരം രൂപയാണ് കൈമാറിയത്. കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ അന്‍പതിനായിരം രൂപ നേരത്തെ സഹായ കമ്മറ്റി അക്കൗണ്ടില്‍ നല്‍കിയിരുന്നു.

ചികിത്സ സഹായ കമ്മറ്റി രക്ഷാധികാരി ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ ചെക്ക് ഏറ്റുവാങ്ങി ഫണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എ.വി. അബ്ദുള്ള ചെക്ക് കൈമാറി. പി ടി എ പ്രസിഡണ്ട് സി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാന്‍മ നരയംകുളം (ഇരുപത്തിഅയ്യായിരം), കോമോ ഫ്‌ലാഷ് ചാലിക്കര കൂട്ടായ്മ (ഒരു ലക്ഷത്തി അറുപത്തി അയ്യായിരം) എന്നിവരും ചടങ്ങില്‍ വെച്ച് ചെക്ക് കൈമാറി.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി കൊട്ടാറക്കല്‍, കെ.അമ്പിളി, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സി.അബ്ദുറഹിമാന്‍, ഹെഡ് മാസ്റ്റര്‍ കെ. അഷറഫ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പി.പി. അബ്ദുറഹിമാന്‍, സ്റ്റാഫ് സെക്രട്ടറി വി.എം.അഷറഫ്, പൂര്‍വ്വ അധ്യാപക സംഘടന പ്രതിനിധി കെ. അമ്മത് കുട്ടി, ചികിത്സ സഹായ സമിതി കണ്‍വീനര്‍ ചന്ദ്രന്‍ മുണ്ടാടി, ചാലിക്കര കൂട്ടായ്മ പ്രതിനിധി കെ. അശോകന്‍ , ഗ്രാന്‍മ നരയം കുളം പ്രതിനിധി സുരേഷ്ബാബു, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38436/nochchad-higher-secondarys-handover-donation-to-adi-kirans-medical-aid-committee)