---
title: "ലഹരിക്കെതിരെ കൈകോര്‍ത്ത് അമ്മമാര്‍; 'തൂഫാന്‍ തദ്ദേശം' പദ്ധതിക്ക് പിന്തുണയുമായി എ.ആര്‍. നഗറില്‍ പദയാത്ര"
english_title: " Mothers March Against Drugs AR Nagar Thoofan Thadesham Campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384507/mothers-march-against-drugs-ar-nagar-thoofan-thadesham"
published_at: "2026-09-28T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba09e912160_tufe.jpg"
keywords: ["Operation Thoofan", "Thoofan Thadesham", "AR Nagar News", "Anti Drug Campaign"]
---

# ലഹരിക്കെതിരെ കൈകോര്‍ത്ത് അമ്മമാര്‍; 'തൂഫാന്‍ തദ്ദേശം' പദ്ധതിക്ക് പിന്തുണയുമായി എ.ആര്‍. നഗറില്‍ പദയാത്ര

> **Lead Summary:** **മലപ്പുറം:** ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' കാമ്പയിന്റെ രണ്ടാം ഘട്ടമായ 'തൂഫാന്‍ തദ്ദേശം' പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് അമ്മമാരുടെ പദയാത്ര. അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലാണ് ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ മുന്നറിയിപ്പുമായി അമ്മമാര്‍ അണിനിരന്ന പദയാത്ര സംഘടിപ്പിച്ചത്. 'അമ്മച്ചുവടുകള്‍ ലഹരിക്കെതിരെ' എന്ന പേരിലായിരുന്നു പരിപാടി.

## Article Content

**മലപ്പുറം:** ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' കാമ്പയിന്റെ രണ്ടാം ഘട്ടമായ 'തൂഫാന്‍ തദ്ദേശം' പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് അമ്മമാരുടെ പദയാത്ര. അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലാണ് ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ മുന്നറിയിപ്പുമായി അമ്മമാര്‍ അണിനിരന്ന പദയാത്ര സംഘടിപ്പിച്ചത്. 'അമ്മച്ചുവടുകള്‍ ലഹരിക്കെതിരെ' എന്ന പേരിലായിരുന്നു പരിപാടി.

സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന വിപുലമായ ജനകീയ പദ്ധതിയാണ് 'തൂഫാന്‍ തദ്ദേശം'. ഇതിന്റെ ഭാഗമായി നടന്ന പദയാത്ര അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുസ്തഫ പുളളശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ലഹരിമുക്ത നാളേയ്ക്കായി നാടിന്റെ കാവലാളുകളാകാന്‍ അമ്മമാര്‍ പ്രതിജ്ഞയെടുത്ത യാത്രയില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നൂറുകണക്കിന് സ്ത്രീകളും ജനപ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384507/mothers-march-against-drugs-ar-nagar-thoofan-thadesham)