---
title: " വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം നാളെ; 285 പ്രതിനിധികള്‍ പങ്കെടുക്കും"
english_title: "Vyapari Vyavasayi Samithi Perambra Area Conference Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384510/vyapari-vyavasayi-samithi-perambra-area-conference-tomorrow"
published_at: "2026-09-28T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba0e9991020_juy.jpg"
keywords: ["Vyapari Vyavasayi Samithi", "Perambra News", "VKC Mammad Koya", "Area Conference"]
---

#  വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം നാളെ; 285 പ്രതിനിധികള്‍ പങ്കെടുക്കും

> **Lead Summary:** **പേരാമ്പ്ര: **വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം സെപ്റ്റംബര്‍ 29 ന് ചൊവ്വാഴ്ച പേരാമ്പ്ര ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തില്‍ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 ന് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യും.

## Article Content

**പേരാമ്പ്ര: **വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സമ്മേളനം സെപ്റ്റംബര്‍ 29 ന് ചൊവ്വാഴ്ച പേരാമ്പ്ര ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തില്‍ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 ന് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യും.

ഏരിയയിലെ 21 യൂണിറ്റുകളില്‍ നിന്നായി 285 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുല്‍ ഗഫൂര്‍, ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ രാജധാനി എന്നിവര്‍ക്കൊപ്പം സംസ്ഥാന-ജില്ലാ ഭാരവാഹികളും പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വ്യാപാരി വ്യവസായി സമിതിയുടെ പേരാമ്പ്ര ഏരിയയിലെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരുത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് എ.എം. കുഞ്ഞിരാമന്‍, സെക്രട്ടറി ബി.എം. മുഹമ്മദ്, ട്രഷറര്‍ രാമചന്ദ്രന്‍ ഗുഡ് വില്‍, വി.കെ. ഭാസ്‌കരന്‍, എ.പി. ഉണ്ണികൃഷ്ണന്‍, നാരായണന്‍ എസ്‌ക്വയര്‍ എന്നിവര്‍ പങ്കെടുത്തു.

Vyapari Vyavasayi Samithi Perambra area conference will be held on Tuesday, September 29 at Daya Auditorium, Chenoli Road, Perambra, office bearers said. State President VKC Mammad Koya will inaugurate at 9 am. 285 delegates from 21 units will attend. District President Soorya Abdul Gafoor, District Secretary Santhosh Sebastian, District Treasurer Abdul Gafoor Rajadhani and state-district leaders will attend. Area President AM Kunhiraman, Secretary BM Muhammed, Treasurer Ramachandran Good Will, VK Bhaskaran, Unnikrishnan AP, Narayanan Esquire attended press meet.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384510/vyapari-vyavasayi-samithi-perambra-area-conference-tomorrow)