---
title: "കന്നാട്ടിയില്‍ സാമൂഹിക വിരുദ്ധ അക്രമി സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം; ജനകീയ കൂട്ടായ്മ"
english_title: "Demand for Strict Action Against Anti Social Gang in Kannatti Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384577/demand-strict-action-against-antisocial-gang-kannatti-perambra"
published_at: "2026-09-28T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba6c968e288_uyyyy.jpg"
keywords: ["Kannatti News", "Perambra News", "Anti Social Attack", "Canara Bank Staff Attack", "Police Inaction Allegation"]
---

# കന്നാട്ടിയില്‍ സാമൂഹിക വിരുദ്ധ അക്രമി സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം; ജനകീയ കൂട്ടായ്മ

> **Lead Summary:** പേരാമ്പ്ര: കന്നാട്ടിയില്‍ സാമൂഹിക വിരുദ്ധ അക്രമി സംഘത്തിനെതിരെ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. കന്നാട്ടി വയലും പഞ്ചായത്ത് നീന്തല്‍ കുളവും കേന്ദ്രമാക്കി സാമൂഹിക വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം തുടരുന്നതായും അക്രമി സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത് എത്തി.

## Article Content

പേരാമ്പ്ര: കന്നാട്ടിയില്‍ സാമൂഹിക വിരുദ്ധ അക്രമി സംഘത്തിനെതിരെ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. കന്നാട്ടി വയലും പഞ്ചായത്ത് നീന്തല്‍ കുളവും കേന്ദ്രമാക്കി സാമൂഹിക വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം തുടരുന്നതായും അക്രമി സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത് എത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രി സമയങ്ങളില്‍ വീടുകളില്‍ വാതിലില്‍ മുട്ടുന്ന സംഭവം പ്രദേശത്ത് ജനങ്ങളില്‍ ആശങ്ക പരത്തിയിരുന്നു. കഴിഞ്ഞ ദിവസം നീന്തല്‍കുളത്തിന് ചുറ്റും സ്ഥാപിച്ച ചെടി ചട്ടികള്‍ പൊട്ടിച്ച് കുളത്തില്‍ എറിയുന്ന സ്ഥിതിയും ഉണ്ടായി. സെപ്റ്റംബര്‍ 20 ന് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍ ജിഷ്ണുവിനെ കന്നാട്ടി റോഡില്‍ ഗ്രൗണ്ടിന് സമീപം വെച്ച് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു.

സാരമായി പരിക്കേറ്റ ജിഷ്ണു ഇപ്പോഴും കോഴിക്കാട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. അക്രമികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നും അക്രമികള്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നതായും ജനകീയ കൂട്ടായ്മ ആരോപിച്ചു.

സംഭവ സ്ഥലത്ത് കൃത്യമായി പരിശോധന നടത്താനോ, പ്രതികള്‍ക്ക് വേണ്ടി റെയ്ഡ് നടത്താനോ പൊലീസ് തയ്യാറായിട്ടില്ല. ജിഷ്ണുവിനെതിരെ വധശ്രമം നടന്നിട്ടും ബന്ധപ്പെട്ട വകുപ്പ് ചേര്‍ക്കാത്ത പൊലീസ് നടപടി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ബാലന്‍ മണ്ടയുള്ളതില്‍ അധ്യക്ഷത വഹിച്ചു. സി.വി. രജീഷ്, എം. മുകുന്ദന്‍, ഇ.സി. സന്ദീപ്, ഇ.കെ. പ്രകാശന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384577/demand-strict-action-against-antisocial-gang-kannatti-perambra)