---
title: "മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്"
english_title: "Best NSS Unit Award Goes to CKG Memorial Higher Secondary School Chingapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384703/best-nss-unit-award-ckg-memorial-hss-chingapuram"
published_at: "2026-09-29T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb7f9a18bc4_jkll.JPG"
keywords: ["CKG Memorial HSS", "NSS Award", "Chingapuram News", "Best NSS Unit"]
---

# മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്

> **Lead Summary:** **പേരാമ്പ്ര: **മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് കരസ്ഥമാക്കി. ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ എച്ച്എസ്എസിലെ യൂണിറ്റാണ് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അവാര്‍ഡ് നേടിയത്.

## Article Content

**പേരാമ്പ്ര: **മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് കരസ്ഥമാക്കി. ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ എച്ച്എസ്എസിലെ യൂണിറ്റാണ് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അവാര്‍ഡ് നേടിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തെ സാമൂഹിക രംഗത്തെ ഇടപെടലുകളും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടം കൈവരിക്കാന്‍ യൂണിറ്റിനെ സഹായിച്ചത്. പ്രോഗ്രാം ഓഫീസര്‍ ഐ.വി മഞ്ജുഷയുടെ നേതൃത്വത്തില്‍ 100 വളണ്ടിയര്‍മാരാണ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് ജെഡിടിയില്‍ വെച്ച് നടന്ന 'നവപഥം 2026' എന്ന ജില്ലാതല സംഗമത്തില്‍ വെച്ചാണ് അവാര്‍ഡ് ലഭിച്ചത്. എലത്തൂര്‍ എംഎല്‍എ അഡ്വ. വിദ്യാബാലകൃഷ്ണനാണ് സ്‌കൂളിന് അവാര്‍ഡ് സമ്മാനിച്ചത്. ചടങ്ങില്‍ എന്‍എസ്എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. എസ് സന്തോഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി ശ്യാമള, പ്രോഗ്രാം ഓഫീസര്‍ ഐ.വി മഞ്ജുഷ, എന്‍എസ്എസ് ലീഡര്‍മാരായ നികേത്, പാര്‍വണ, ജ്വാല മെഹറിന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ നേടിയ അംഗീകാരം യൂണിറ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384703/best-nss-unit-award-ckg-memorial-hss-chingapuram)