---
title: " E20 പെട്രോൾ നയം പിൻവലിക്കണം;  AVOK വാഹന സംരക്ഷണ യാത്രയ്ക്ക് പേരാമ്പ്രയിൽ തുടക്കം "
english_title: "E20 Petrol Policy Withdrawal AVOK Vehicle Protection Yatra Flag Off Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384712/e20-petrol-policy-avok-vehicle-protection-yatra-perambra-flag-off"
published_at: "2026-09-29T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb86feb0256_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: [": E20 Petrol", "AVOK", "Perambra", "Fathima Thahliya MLA"]
---

#  E20 പെട്രോൾ നയം പിൻവലിക്കണം;  AVOK വാഹന സംരക്ഷണ യാത്രയ്ക്ക് പേരാമ്പ്രയിൽ തുടക്കം 

> **Lead Summary:** **പേരാമ്പ്ര: **വാഹനങ്ങളുടെ എഞ്ചിനുകള്‍ തകര്‍ക്കുകയും ഉടമകളെ സാമ്പത്തികമായി ദ്രോഹിക്കുകയും ചെയ്യുന്ന ഇ20 പെട്രോള്‍ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് വെഹിക്കിള്‍ ഓണേഴ്സ് കേരള സംഘടിപ്പിക്കുന്ന വാഹന സംരക്ഷണ യാത്രയ്ക്ക് പേരാമ്പ്രയില്‍ തുടക്കമായി. 

## Article Content

**പേരാമ്പ്ര: **വാഹനങ്ങളുടെ എഞ്ചിനുകള്‍ തകര്‍ക്കുകയും ഉടമകളെ സാമ്പത്തികമായി ദ്രോഹിക്കുകയും ചെയ്യുന്ന ഇ20 പെട്രോള്‍ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് വെഹിക്കിള്‍ ഓണേഴ്സ് കേരള സംഘടിപ്പിക്കുന്ന വാഹന സംരക്ഷണ യാത്രയ്ക്ക് പേരാമ്പ്രയില്‍ തുടക്കമായി. 

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ഫാത്തിമ തഹലിയ എം.എല്‍.എ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. അടിച്ചേല്‍പ്പിക്കുന്ന തെറ്റായ ഇന്ധന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും വാഹന ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്ന ഇ20 ഇന്ധനം നിലവിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തുന്നു എന്നാണ് സംഘടനയുടെ പ്രധാന ആക്ഷേപം.

ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ വാഹനങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമാകുന്നതും ഉയര്‍ന്ന ഇന്ധനച്ചെലവും സാധാരണക്കാരായ വാഹന ഉടമകളെ വലിയ ദുരിതത്തിലാക്കുന്നു എന്നും സംഘടന അറിയിച്ചു.

കെ.കെ. സൂപ്പി അധ്യക്ഷത വഹിച്ചു. ഇ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നൗഫല്‍ മംഗലശ്ശേരി. വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നിരവധി വാഹന ഉടമകളും ചടങ്ങില്‍ പങ്കെടുത്തു. ഷംസുദ്ദീന്‍ എം. സ്വാഗതം പറഞ്ഞ ചടങ്ങിന് അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384712/e20-petrol-policy-avok-vehicle-protection-yatra-perambra-flag-off)