---
title: "തൂഫാന്‍ തദ്ദേശം: സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലും ലഹരിക്കെതിരെ തൂഫാന്‍ ഉയര്‍ന്നു"
english_title: "Toofan Thadesam Anti Drug Campaign Launched in 1200 Local Bodies Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384752/toofan-thadesam-anti-drug-campaign-1200-local-bodies-launch"
published_at: "2026-09-29T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbbd8db027a_gtyrrr.JPG"
keywords: ["Toofan Thadesam", "Kerala Anti Drug Campaign", "Ramesh Chennithala", "Local Bodies Kerala", "Operation Toofan"]
---

# തൂഫാന്‍ തദ്ദേശം: സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലും ലഹരിക്കെതിരെ തൂഫാന്‍ ഉയര്‍ന്നു

> **Lead Summary:** തിരുവനന്തപുരം: ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന 'തൂഫാന്‍ തദ്ദേശം' സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാന്‍ തദ്ദേശ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാര്‍ കോളേജ് ഗ്രൗണ്ടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചതിനൊപ്പമാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാന്‍ പതാക ഉയര്‍ന്നത്.

## Article Content

തിരുവനന്തപുരം: ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന 'തൂഫാന്‍ തദ്ദേശം' സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാന്‍ തദ്ദേശ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാര്‍ കോളേജ് ഗ്രൗണ്ടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചതിനൊപ്പമാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാന്‍ പതാക ഉയര്‍ന്നത്.

ലഹരിക്കെതിരായ പോരാട്ടം പൊലീസ് നടപടികളില്‍ മാത്രം ഒതുക്കാതെ ഓരോ വാര്‍ഡിലേക്കും ഓരോ വീടുകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൂഫാന്‍ തദ്ദേശം നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും പൊലീസ് സംവിധാനത്തിന്റെ നിയമപരമായ ഇടപെടലുകളും സംയോജിപ്പിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ ജനകീയ കൂട്ടായ്മകള്‍ എന്നിവരും ലഹരിക്കെതിരായ ദൗത്യത്തിന്റെ ഭാഗമായി തൂഫാന്‍ വാരിയര്‍മാരായി അണിനിരന്നു. ഓരോ വാര്‍ഡിലും ലഹരിക്കെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിനുള്ള ജനജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമായി.

സംസ്ഥാനതലത്തില്‍ ഉയര്‍ന്ന തൂഫാന്‍ പതാകയുടെ സന്ദേശം കേരളത്തിന്റെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും പടര്‍ന്നു. ഇനി തൂഫാന്‍ പൊലീസിന്റെ മാത്രം പോരാട്ടമല്ല; നാടിന്റെ കാവലാളുകളായി തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കുന്ന ലഹരിവിരുദ്ധ ദൗത്യമാണ് തൂഫാന്‍ തദ്ദേശം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384752/toofan-thadesam-anti-drug-campaign-1200-local-bodies-launch)