---
title: "പേരാമ്പ്ര എടവരാട് പുലിയോട് സദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാര്‍"
english_title: "Leopard Like Animal Sighted in Perambra Edavarad Residents Find Pugmarks Forest Officials On Spot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384798/perambra-edavarad-leopard-sighting-pugmarks-forest-officials"
published_at: "2026-09-30T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc8beced5c3_juuuuuu.jpg"
keywords: ["Edavarad Leopard Sighting", "Forest Department", "Pugmarks Found"]
---

# പേരാമ്പ്ര എടവരാട് പുലിയോട് സദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാര്‍

> **Lead Summary:** പേരാമ്പ്ര: എടവരാട് പുലിയോട് സദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാര്‍. പൊന്തേരി പൊയില്‍ ഭാഗത്താണ് ജീവിയെ കണ്ടതെന്നും കാല്‍പ്പാടുകള്‍ കണ്ടെത്തിയതായും നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി 8 മണിയോടുകൂടി നാട്ടുകാരനായ ദിനേശന്‍ എന്നയാള്‍ പൊന്തേരി പൊയില്‍ ഭാഗത്ത് പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെ കണ്ടത്.

## Article Content

പേരാമ്പ്ര: എടവരാട് പുലിയോട് സദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാര്‍. പൊന്തേരി പൊയില്‍ ഭാഗത്താണ് ജീവിയെ കണ്ടതെന്നും കാല്‍പ്പാടുകള്‍ കണ്ടെത്തിയതായും നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി 8 മണിയോടുകൂടി നാട്ടുകാരനായ ദിനേശന്‍ എന്നയാള്‍ പൊന്തേരി പൊയില്‍ ഭാഗത്ത് പുലിയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെ കണ്ടത്.

ദിനേശന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മറ്റ് നാട്ടുകാര്‍ പ്രദേശത്ത് വിശദമായ പരിശോധന നടത്തിയത്. നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പ്രദേശത്ത് പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരും പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി.

വനംവകുപ്പ് അധികൃതരുടെ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് കണ്ടെത്തി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384798/perambra-edavarad-leopard-sighting-pugmarks-forest-officials)