---
title: "ലഹരിക്കെതിരെ ജനസേന; കോട്ടൂര്‍ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി"
english_title: "Anti Drug Jana Sena Kottur Panchayat Level Declaration Operation Toofan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384814/kottur-panchayat-jana-sena-anti-drug-declaration-operation-toofan"
published_at: "2026-09-30T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc9d162f1b1_rty.jpg"
keywords: ["Kottur Panchayat", "Jana Sena Anti Drug", "Operation Toofan", "Balussery Police"]
---

# ലഹരിക്കെതിരെ ജനസേന; കോട്ടൂര്‍ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി

> **Lead Summary:** കോട്ടൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ ജനസേന കോട്ടൂര്‍ പഞ്ചായത്ത് തല പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. സുജാത നിര്‍വഹിച്ചു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ ബാലുശ്ശേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ റസാഖ് പതാക ഉയര്‍ത്തി.

## Article Content

കോട്ടൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ ജനസേന കോട്ടൂര്‍ പഞ്ചായത്ത് തല പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. സുജാത നിര്‍വഹിച്ചു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ ബാലുശ്ശേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ റസാഖ് പതാക ഉയര്‍ത്തി.

ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി സജിത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിഷ് തൂഫാന്‍ വാരിയര്‍ ബാഡ്ജ് നല്‍കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിറ ഷമീര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ മലപ്പുറത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദര്‍ശനം നടത്തി. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ റസാഖ് ചടങ്ങില്‍ ക്ലാസ് നയിച്ചു. കൊട്ടൂര്‍ പഞ്ചായത്ത് എഫ്എച്ച്‌സിഎച്ച്‌ഐ ഹരീഷ് ചടങ്ങില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384814/kottur-panchayat-jana-sena-anti-drug-declaration-operation-toofan)