---
title: "തണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന് പ്രൗഢോജ്വല തുടക്കം"
english_title: "Kuttiyadi Thanal Skill Development Centre Inaugurated by Fatima Tahliya MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384827/kuttiyadi-thanal-skill-development-centre-inauguration-fatima-tahliya"
published_at: "2026-09-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca48ba4be4_ummar.jpg"
keywords: ["Kuttiyadi News", "Thanal Skill Centre", "Fatima Tahliya MLA", "Skill Development"]
---

# തണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന് പ്രൗഢോജ്വല തുടക്കം

> **Lead Summary:** കുറ്റ്യാടി: തണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന് പ്രൗഢോജ്വല തുടക്കം. സെന്ററിന്റെ ഉദ്ഘാടനം ഫാത്തിമ തഹിലിയ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് എ.സി അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു.

## Article Content

കുറ്റ്യാടി: തണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന് പ്രൗഢോജ്വല തുടക്കം. സെന്ററിന്റെ ഉദ്ഘാടനം ഫാത്തിമ തഹിലിയ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് എ.സി അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു.

അഡ്മിഷന്‍ നേടിയ 80 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ഒരു വര്‍ഷത്തെ കോഴ്‌സിന് മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന തണല്‍ വനിതാ ബ്രിഗേഡിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി.

ബാലന്‍ അമ്പാടി ചടങ്ങില്‍ മുഖ്യാതിഥിയായി. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, ഷബീര്‍ ജാതിയേരി, എസ്.പി കുഞ്ഞമ്മദ്, തെരുവത്ത് അബ്ദുള്‍ മജീദ്, ടി.കെ റിയാസ്, പി.കെ നവാസ്, എന്‍.വി മമ്മുഹാജി, മൊയോറത്ത് അലി, ബാബു ആയഞ്ചേരി, മൂസ്സ കോത്തമ്പറ, അലി പാലോട്ട്കണ്ടി, എന്‍.സി.കെ നവാസ്, ജോബി ജോണ്‍, കെ.എം മുനീറ, പി.വി കുഞ്ഞബ്ദുള്ള, സഫിയ താഴക്കണ്ടി, വി.പി ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384827/kuttiyadi-thanal-skill-development-centre-inauguration-fatima-tahliya)